ജ്യോതി കുമാര്‍
ഗ്രേറ്റ് യാര്‍മൗത്ത്: കഴിഞ്ഞദിവസം അസുഖത്തെ തുടര്‍ന്ന് മരണമടഞ്ഞ മലയാളി ബാലിക സ്വാതിയുടെ പോസ്റ്റ്മാര്‍ട്ടം നടപടികള്‍ ചൊവ്വാഴ്ച പൂര്‍ത്തിയായി.താമസിയാതെ തന്നെ മൃതദേഹം പിതാവ് രമേഷിന്റെ സ്വദേശമായ റാന്നിയിലേക്ക് കൊണ്ടുപോകുന്നതിനുളള ഒരുക്കങ്ങള്‍ തുടങ്ങുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സ്വാതിമോള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുളള സംവിധാന ഗ്രേറ്റ്‌യാര്‍മൗത്തിലെ ഗോള്‍സ്റ്റണില്‍ ഒരുക്കുന്നതായിരിക്കും.
എല്ലാവര്‍ക്കും പ്രീയങ്കരിയായിരുന്ന സ്വാതിയുടെ പെട്ടന്നുളള വിയോഗം ഗ്രേറ്റ് യാര്‍മൗത്തിലെ ഇന്ത്യന്‍ സമൂഹത്തില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്വാതി പഠിച്ചിരുന്ന സ്‌കൂളിലെ അധികാരികള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ അനുശോചനസന്ദേശം അറിയിച്ചു.
ഞയറാഴ്ച രാവിലെയോടെ ആണ് ആറു വയസുകാരിയായ സ്വാതി ചര്‍ദ്ദിയും വയറിളക്കവും കാരണം മരണമടഞ്ഞത്. പിതാവ് രമേഷ് ടെസ്‌കോയിലെ ജീവനക്കാരനാണ്. അമ്മ രാജി സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സാണ്. അനുജത്തി രണ്ടു വയസ്സുകാരി സിതാര. സ്വാതിയുടെ വിയോഗത്തില്‍ താങ്ങായി നിന്നവര്‍ക്കും അനുശോചനമറിയിച്ചവര്‍ക്കും കുടുംബം നന്ദി അറിയിച്ചു.
സ്വാതിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യന്‍ സമൂഹം സ്വരൂപിച്ചുകൊണ്ടിരിക്കുന്ന ഫണ്ടിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കാവുന്നതാണ്.
Lloyds TSB അക്കൗണ്ട് നമ്പര്‍: 43040068, Sort code: 77-66-08, Name: Ramesh.R.Nair
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഗ്രേറ്റ് യാര്‍മോത്ത് മലയാളി അസോസിയേഷനു വേണ്ടി
പ്രസിഡന്റ് – ബാബു 07903627019
സെക്രട്ടറി – ജ്യോതി കുമാര്‍ – 07868698870
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല