സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ദേശീയ ദിനാഘോഷത്തിനിടെ ഭീകരാക്രമണം, ട്രക്ക് ഇടിച്ചു കയറ്റിയ ആക്രമി അറുപതോളം പേരെ കൊലപ്പെടുത്തി. തെക്കന്‍ ഫ്രഞ്ച് നഗരമായ നീസിലാണ് ദേശീയ ദിനാഘോഷത്തിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയത്. സംഭവത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു.
ട്രക്ക് ഡ്രൈവറെ പോലീസ് വെടിവച്ചു കൊന്നു. എന്നാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. നീസില്‍ ബാസ്റ്റില്‍ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്നുപ്രയോഗം കാണാനെത്തിയ ആളുകള്‍ക്ക് നേരെയാണ് അമിതവേഗത്തില്‍ എത്തിയ ട്രക്ക് ഇടിച്ചുകയറ്റിയത്.
ആളുകളില്‍ പലരും റോഡില്‍ ഇരിക്കുകയായിരുന്നതിനാല്‍ ട്രക്ക് വരുമ്പോള്‍ ഓടി മാറാനും സാധിച്ചിരുന്നില്ലെന്ന് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ജനക്കൂട്ടത്തിനിടയിലൂടെ ഏകദേശം ഒന്നര കിലോമീറ്ററോളം ട്രക്ക് സഞ്ചരിച്ചതായി അധികൃതര്‍ പറഞ്ഞു. ഇതിനിടെ ട്രക്ക് ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇതൊരു ആസൂത്രിത ആക്രമണമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല