സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നുമായി മേയ് അവസാനമോ ജൂണ്‍ ആദ്യമോ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി മേയ് അവസാനമോ ജൂണ്‍ ആദ്യമോ കൂടിക്കാഴ്ച നടത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കൊറിയന്‍ മേഖലയിലെ ആണവ നിരായുധീകരണം സംബന്ധിച്ചു കരാറുണ്ടാക്കാനാവുമെന്നാണു പ്രതീക്ഷയെന്നും കാബിനറ്റ് യോഗത്തില്‍ ട്രംപ് വ്യക്തമാക്കി.
ഉത്തരകൊറിയയുമായി യുഎസ് രഹസ്യചര്‍ച്ചകള്‍ ആരംഭിച്ചതായി നേരത്തെ സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനിടെ ഏപ്രില്‍ 27നു സിയൂളും പ്യോഗ്യാംഗും തമ്മില്‍ ഉച്ചകോടി നടത്താനും തീരുമാനിച്ചിട്ടുണ്ട്. 11 വര്‍ഷത്തിനു ശേഷമാണ് ഉത്തരകൊറിയയുടെയും ദക്ഷിണകൊറിയയുടെയും നേതാക്കള്‍ ഉച്ചകോടി നടത്തുന്നത്.
കിം ജോങ് ഉന്‍ ആവട്ടെ, കൂടിക്കാഴ്ച സംബന്ധിച്ച് ആദ്യമായി പ്രതികരിച്ചു. ഉത്തര കൊറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞതെന്നു കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസമാണ് ഉന്നുമായി കൂടിക്കാഴ്ചയ്ക്കു ട്രംപ് സമ്മതിച്ചത്. യാഥാര്‍ഥ്യമായാല്‍ യുഎസ് പ്രസിഡന്റും ഉത്തര കൊറിയന്‍ ഭരണാധികാരിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാകും ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല