1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2017

സ്വന്തം ലേഖകന്‍: ആദ്യം മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍, ബാക്കി സര്‍ക്കാര്‍ പണികളൊക്കെ അതു കഴിഞ്ഞു മതി, നയം വ്യക്തമാക്കി ട്രംപ്. എന്തു പ്രതിബന്ധം നേരിട്ടാലും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള നീക്കം ഉപേക്ഷിക്കില്ലെന്നു വ്യക്തമാക്കിയ ട്രംപ് കോണ്‍ഗ്രസ് ഫണ്ട് അനുവദിക്കാത്തതു മൂലം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നാലും മതിലിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് തുറന്നടിച്ചു.

അരിസോണയിലെ ഫീനിക്‌സില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കുടിയേറ്റ നിയന്ത്രണം നടപ്പാക്കാനാണ് അമേരിക്കന്‍ ജനത തനിക്കു വോട്ടു ചെയ്തതെന്നു ട്രംപ് പറഞ്ഞു. മതില്‍ നിര്‍മാണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന ഡെമോക്രാറ്റുകളെ ട്രംപ് നിശിതമായി വിമര്‍ശിച്ചു. മതില്‍ നിര്‍മിക്കുമെന്നത് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രധാന വാഗ്ദാനമായിരുന്നു.

മതില്‍ നിര്‍മിക്കാനുള്ള ഫണ്ടിന് അംഗീകാരം ലഭിക്കാന്‍ കോണ്‍ഗ്രസിലെ ഡെമോക്രാറ്റ് അംഗങ്ങളുടെ സഹായം വേണം. എന്നാല്‍, അതിന് സാധ്യത ഈ സന്ദര്‍ഭത്തില്‍ കുറവാണ്. വെര്‍ജീനിയയില്‍ സംഘര്‍ഷമുണ്ടായശേഷം ട്രംപ് പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു അരിസോണ റാലി. വിര്‍ജീനിയയില്‍ നവനാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ റാലിയിലെ അക്രമം സംബന്ധിച്ചു താന്‍ നടത്തിയ പ്രതികരണത്തെ അദ്ദേഹം ന്യായീകരിച്ചു.

വനാസികളും അവരെ എതിര്‍ക്കുന്നവരും കുറ്റക്കാരാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. തീവ്ര വലതുപക്ഷക്കാര്‍ക്ക് അഭിപ്രായ പ്രകടനത്തിന് അവസരം ഒരുക്കുന്ന മാധ്യമങ്ങളെയും ട്രംപ് വിമര്‍ശിച്ചു. ട്രംപ് പ്രസംഗിക്കുന്നതിനിടെ വേദിക്ക് പുറത്ത് ട്രംപ് വിരുദ്ധരും പോലീസും ഏറ്റുമുട്ടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.