സ്വന്തം ലേഖകന്‍: മോസ്കോ സന്ദര്‍ശിക്കാനുള്ള പുടിന്റെ ക്ഷണം സ്വീകരിച്ചതായി ട്രംപ്; സന്ദര്‍ശനം ഔദ്യോഗിക ക്ഷണം ലഭിച്ചാലുടന്‍. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ ട്രംപ് സ്വീകരിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.
റഷ്യന്‍ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് മസ്കോ സന്ദര്‍ശിക്കാന്‍ ട്രംപ് ഒരുക്കമാണെന്നും ഔദ്യോഗിക ക്ഷണം ലഭിച്ചാല്‍ അദ്ദേഹം മോസ്കോയിലെത്തുമെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്ക്സബി പറഞ്ഞു. നേരത്തെ, ബ്രിക്സ് സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പുടിന് ട്രംപിനെ മോസ്കോ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത്.
വാഷിംഗ്ടണിലേക്ക് വരാന്‍ താന്‍ തയാറാണെന്നും പുടിന് അറിയിച്ചിരുന്നു. കൂടുതല്‍ കൂടിക്കാഴ്ചകള്‍ക്ക് തയാറാണെന്നും പറ്റിയ അന്തരീക്ഷം സംജാതമാവേണ്ടതുണ്ടെന്നും പുടിന് വ്യക്തമാക്കി. നേരത്തെ നടത്തിയ ഹെല്‍സിങ്കി ഉച്ചകോടിയില്‍ ട്രംപ് പുടിനോട് അടിയറവു പറഞ്ഞെന്നു യുഎസില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, ഉച്ചകോടി വിജയമായിരു എന്നാണ് പുടിന് വ്യക്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല