1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2018

സ്വന്തം ലേഖകന്‍: ഇന്ത്യ ഉള്‍പ്പെടെ 21 രാജ്യങ്ങള്‍ നിയമവിരുദ്ധമായ മരുന്നുകള്‍ ഉത്പ്പാദിപ്പിക്കുകയോ കടത്തുകയോ ചെയ്യുന്നതായി ട്രംപ്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, മ്യാന്മര്‍ എന്നീ രാജ്യങ്ങളാണ് എഷ്യയില്‍ പ്രധാനമായും അനധികൃതമായി മയക്കുമരുന്ന് ഉത്പ്പാദിപ്പിക്കുന്ന മറ്റു രാജ്യങ്ങളെന്നും ട്രംപ് ആരോപിച്ചു.

ബഹ്മാസ്, ബെലിസ്, ബൊളീവിയ, കൊളംബിയ, കോസ്റ്ററിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, എല്‍സാല്‍വദോര്‍, ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടൂറാസ്, ജമൈക്ക, ലാവോസ്, മെക്‌സിക്കോ, നിക്കരാഗ്വ, പനാമ, പെറു, വെനസ്വേല തുടങ്ങിയ രാജ്യങ്ങളാണ് ട്രംപിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു രാജ്യങ്ങള്‍.

എന്നാല്‍ പട്ടികയിലെ ഈ രാജ്യങ്ങളുടെ സാന്നിധ്യം അവിടത്തെ സര്‍ക്കാരുകള്‍ നാര്‍ക്കോട്ടിക് പ്രവര്‍ത്തനങ്ങള്‍ക്കെതിരായി എടുക്കുന്ന നടപടികളെയോ യുഎസുമായുള്ള അവരുടെ സഹകരണത്തെയോ പ്രതിഫലിപ്പിക്കുന്നില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഭൂമിശാസ്ത്ര, വാണിജ്യ, സാമ്പത്തിക ഘടകങ്ങളും എല്ലാം പരിഗണിച്ചാണ് രാജ്യങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്തര്‍ദേശീയ മയക്കുമരുന്ന് പ്രതിരോധ കരാറുകള്‍ക്ക് കീഴിലുള്ള കടമകള്‍ പാലിക്കുന്നതില്‍ ബൊളീവിയയും വെനസ്വേലയും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.