സ്വന്തം ലേഖകന്‍: എഫ്ബിഐയ്ക്ക് ചോറ് ഇവിടേയും കൂറ് ഡമോക്രാറ്റുകളോടും; വീണ്ടും വിവാദ പ്രസ്താവനയുമായി ട്രംപ്. യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റിലും എഫ്ബിഐയിലും നിറയെ ഡമോക്രാറ്റ് ചായ്!വുള്ളവരാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ക്കെതിരായ അന്വേഷണങ്ങള്‍ പലതും രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നുവെന്നും ട്രംപ് ആഞ്ഞടിച്ചു. എഫ്ബിഐ അധികാരം ദുരുപയോഗപ്പെടുത്തുന്നതായി ഹൗസ് ഇന്റലിജന്‍സ് ചെയര്‍മാന്‍ ഡെവിന്‍ ന്യൂനെസ് അംഗീകരിച്ച നാലു പേജ് രേഖയില്‍ പറയുന്നു.
ട്രംപ് അധികാരത്തിലെത്തിയശേഷം കഴിഞ്ഞ മേയില്‍ ജയിംസ് കോമിയെ മാറ്റി നിയമിച്ചതാണ് ഇപ്പോഴത്തെ എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രേ. താന്‍ നിയമിച്ചവര്‍ക്കെതിരെ ട്രംപ് തിരിയുന്നത് ഇതാദ്യമല്ല. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച വിവാദമാണു ട്രംപ് എഫ്ബിഐ നേതൃത്വത്തിനെതിരെ തിരിയാന്‍ കാരണമായത്.
ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റിനും എഫ്ബിഐയ്ക്കുമുള്ള നിരീക്ഷണ അധികാരം (ഫോറിന്‍ ഇന്റലിജന്‍സ് സര്‍വെയ്‌ലന്‍സ് ആക്ട്) തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ദുരുപയോഗപ്പെടുത്തിയതായി രേഖയില്‍ പറയുന്നു. ട്രംപിന്റെ ആരോപണം എഫ്ബിഐ ഡയറക്ടര്‍ വ്രേയുടെ രാജിയില്‍ കലാശിക്കുമെന്നു സൂചനയുണ്ട്. ഇതേസമയം, രേഖയില്‍ പറയുന്ന കാര്യങ്ങളോടു ശക്തമായി വിയോജിക്കുന്നതായി എഫ്ബിഐ ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് ഒക്കോണര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല