1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2018

സ്വന്തം ലേഖകന്‍: ഗൂഗിള്‍ എന്നെ മോശക്കാരനാക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുന്നു; പുതിയ ആരോപണവുമായി ട്രംപ്. ഗൂഗിള്‍ സെര്‍ച്ചുകളില്‍ തനിക്കെതിരായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും അനുകൂലമായ വാര്‍ത്തകള്‍ മുക്കുകയും ചെയ്യുന്നതായാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണം.

തെറ്റായ വാര്‍ത്തകള്‍ നല്‍കി തന്നെയും മറ്റുള്ളവരെയും അവര്‍ കബളിപ്പിക്കുകയാണ്. അവര്‍ നല്‍കുന്ന ഫലങ്ങളില്‍ 96 ശതമാനവും രാജ്യത്തെ ഇടതുപക്ഷ മാധ്യമങ്ങളിലെ സര്‍ക്കാര്‍വിരുദ്ധ വാര്‍ത്തകളാണെന്നും ട്രംപ് തുറന്നടിച്ചു.

‘ട്രംപ് ന്യൂസ്’ എന്നു സെര്‍ച്ച് ചെയ്താല്‍ തനിക്കെതിരേ വാര്‍ത്തകള്‍ എഴുതുന്ന സിഎന്‍എന്‍ മുതലായവയുടെ ലിങ്കുകളാണ് വരുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഗൂഗിളിനെതിരേ വൈറ്റ്ഹൗസ് അന്വേഷണം നടത്തിവരുകയാണെന്ന് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുഡ്‌ലോവ് പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.