സ്വന്തം ലേഖകന്‍: ട്രംപിന്റെ നികുതി യുദ്ധം തുടരുന്നു; ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 6000 കോടി ഡോളര്‍ അധികച്ചുങ്കം ചുമത്തി. ഇതിനുള്ള ഉത്തരവില്‍ ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചു. ചൈനയുമായുള്ള വാണിജ്യയുദ്ധം മൂര്‍ച്ഛിക്കാന്‍ ഈ നടപടി ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 ദിവസത്തിനുള്ളില്‍ ഏതേത് ഇനങ്ങള്‍ക്കാണ് അധികച്ചുങ്കം എന്നു വിശദീകരിച്ചുള്ള നിര്‍ദേശം യുഎസ് വാണിജ്യ പ്രതിനിധി പ്രസിഡന്റിനു നല്കണം.
ചൈന വന്‍തോതില്‍ ബൗദ്ധിക സ്വത്തവകാശ മോഷണം നടത്തുന്നു എന്നാരോപിച്ചാണു ട്രംപിന്റെ നീക്കം. അമേരിക്കന്‍ കന്പനികളുടെ പേറ്റന്റിലുള്ള സാധനങ്ങള്‍ റോയല്‍റ്റി നല്കാതെ ചൈന നിര്‍മിക്കുന്നുവെന്ന പരാതി വ്യാപകമാണ്.
ട്രംപിന്റെ ഉത്തരവിനെതിരേ ബദല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വ്യാപാരയുദ്ധത്തില്‍ അന്ത്യംവരെ പോരാടുമെന്നും ചൈന പ്രതികരിച്ചു. ചൈന ബദല്‍ നടപടികള്‍ എടുക്കുമെന്ന ആശങ്കയില്‍ യുഎസ് ഓഹരി വിപണിയില്‍ വിലകള്‍ കുത്തനെ ഇടിഞ്ഞു. യൂറോപ്പിലും ഓഹരി വിലകള്‍ ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല