സ്വന്തം ലേഖകന്‍: യുഎസില്‍ തോക്കു കൈവശം വെക്കാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന ആവശ്യത്തിന് പിന്തുണയുമായി ട്രംപ്. അമേരിക്കയില്‍ തോക്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണം തടയാന്‍ 21 വയസ്സില്‍ താഴെയുള്ള വ്യക്തികളുടെ കൈകളില്‍ അവ എത്താതെ സൂക്ഷിക്കണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഫ്‌ലോറിഡ സ്‌കൂള്‍ ആക്രമത്തെ തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നാഷനല്‍ റൈഫിള്‍സ് അസോസിയേഷ(എന്‍.ആര്‍.എ)നിലെ തന്റെ സ്വന്തക്കാരുടെ താല്‍പര്യത്തിന് വിരുദ്ധമായി ട്രംപ് പ്രതികരിച്ചത്.
സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും തോക്ക് നല്‍കിയാല്‍ ഇത്തരം ആക്രമണങ്ങള്‍ ഫലപ്രദമായി തടയാമെന്നും ട്രംപ് വാദിച്ചിരുന്നു. ഫ്‌ലോറിഡയില്‍ വെടിവെപ്പില്‍ 17 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളോടും എന്‍.ആര്‍.എ അധികൃതരോടും കൂടിയാലോചന നടത്തിയ ട്രംപ് കുട്ടികളുടെ സുരക്ഷയേക്കാള്‍ വലുതായി ഒന്നുമില്ലെന്നാണ് പറഞ്ഞത്. ട്രംപിന്റെ അഭിപ്രായത്തോട് എന്‍.ആര്‍.എ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
അക്രമകാരികളെ നേരിടാന്‍ സ്‌കൂളുകള്‍ ആയുധവത്കരിക്കാനുള്ള നീക്കത്തെ അധ്യാപകരുടെയും സുരക്ഷാ ജീവനക്കാരുടെയും സംഘടനകള്‍ എതിര്‍ത്തിരുന്നു. എല്ലാ തരം തോക്കുകളും വാങ്ങാനുള്ള പ്രായം 18ല്‍നിന്നും 21 ആയി ഉയര്‍ത്താന്‍ വേണ്ടി ട്രംപ് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, എന്‍.ആര്‍.എയില്‍നിന്നും എതിര്‍പ്പ് വന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം ഇത് അര്‍ധ യന്ത്ര തോക്കുകള്‍ക്കു മാത്രമാണ് ഇത് ബാധകം എന്ന് മാറ്റിപ്പറഞ്ഞു. തോക്ക് വാങ്ങാന്‍ എത്തുന്നവരുടെ പശ്ചാത്തല പരിശോധന നടത്തുക, കൊലപാതകികളെ പാര്‍പ്പിക്കാനുള്ള മാനസികാരോഗ്യ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കുക, സെമി ഓട്ടോമാറ്റിക് തോക്കുകള്‍ മെഷീന്‍ ഗണ്ണുകളാക്കി മാറ്റുന്ന ‘ബംബ് സ്‌റ്റോക്‌സ്’ നിരോധിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല