സ്വന്തം ലേഖകന്‍: ഉത്തര കൊറിയയ്‌ക്കെതിരെ സ്വരം കടുപ്പിച്ച് ട്രംപ്; ഉപരോധം ഒരു വര്‍ഷത്തേക്കുകൂടി തുടരുമെന്ന് പ്രഖ്യാപനം. ഉത്തര കൊറിയയുടെ ഭീഷണി പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നും അവര്‍ ഇപ്പോഴും അമേരിക്കയുടെ നേര്‍ക്കുള്ള ഒരു ഭീഷണിയായി നിലനില്‍ക്കുകയാണെന്നും പറഞ്ഞ ട്രംപ് ഉത്തര കൊറിയക്ക് ഏര്‍പ്പെടുത്തിയ ഉപരോധം ഒരു വര്‍ഷം കൂടി തുടരാനാണ് തീരുമാനമെന്നും അറിയിച്ചു.
അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ചരിത്രപരമായ ചര്‍ച്ചകള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചതിനെ പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. സിംഗപ്പൂരില്‍ നടന്ന സമാധാന ഉച്ചകോടിക്ക് ശേഷം ഉത്തര കൊറിയ ആണവ ഭീഷണിയല്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. സമാധന ഉച്ചകോടിക്ക് ശേഷം ജൂണ്‍ 13ന് ‘ഇനി ഉത്തര കൊറിയയില്‍നിന്ന് ആണവ ഭീഷണിയില്ല സമാധാനമായി ഉറങ്ങി കൊള്ളൂ,’ എന്നാണ് ട്രംപ് ട്വിറ്റ് ചെയ്തത്.
എന്നാല്‍ ഒരാഴ്ചയ്ക്കുശേഷം ട്രംപ് വീണ്ടും ഉത്തര കൊറിയയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഉത്തര കൊറിയ ആണവ നിരായുധീകരണം നടപ്പാക്കാത്ത സാഹചര്യത്തില്‍ രാജ്യസുരക്ഷക്കും സാമ്പത്തികരംഗത്തിനും ഭീഷണിയാണെന്നും അതുകൊണ്ട് ഒരു വര്‍ഷത്തേക്ക് കൂടി ഉപരോധം തുടരണമെന്നും ട്രംപിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവയിലാണ് വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല