1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2024

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ ഡൊണാള്‍ഡ് ട്രംപ് മുന്നേറുന്നു. പ്രധാന സംസ്ഥാനമായ ന്യൂ ഹാംഷെയര്‍ പ്രൈമറിയില്‍ ട്രംപ് വിജയമുറപ്പിച്ചു. എതിരാളി ഇന്ത്യന്‍ വംശജയും സൗത്ത് കരോലൈന മുന്‍ ഗവര്‍ണറുമായ നിക്കി ഹേലിയെ ആണ് ട്രംപ് പിന്നിലാക്കിയത്. 2017 ജനുവരി മുതൽ 2021 ജനുവരിവരെ പ്രസിഡന്റായിരുന്ന ട്രംപിന്റെ യുഎൻ സ്ഥാനപതിയായിരുന്നു നിക്കി.

വിജയത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ നിക്കി ഹേലിയേയും യുഎസ് പ്രസിഡന്റ് ജോ ബൈഡനേയും ട്രംപ് കടന്നാക്രമിച്ചു. നിക്കി ഹേലിക്ക് ഇത് മോശം രാത്രിയാണെന്ന് വിശേഷിപ്പിച്ച ട്രംപ് അവര്‍ പരാജയം സമ്മതിക്കുന്നില്ലെന്നും വിമര്‍ശിച്ചു. നിക്കി ഹേലിയുടെ പ്രധാന അനുകൂലിയായ ന്യൂ ഹാംഷെയര്‍ സിറ്റിങ് ഗവര്‍ണര്‍ ജോണ്‍ സുനുനുവിനെയും ട്രംപ് പരിഹസിച്ചു.

തന്റെ ഡെമോക്രാറ്റിക് എതിരാളിയും യുഎസ് പ്രസിഡന്റുമായ ബൈഡനെ ഏറ്റവും മോശം പ്രസിഡന്റെന്ന് ട്രംപ് വിശേഷിപ്പിച്ചു. ’81-കാരനായ ബൈഡന് രണ്ട് വാചകം ഒരുമിച്ച് പറയാന്‍ കഴിയില്ല. നമ്മള്‍ വിജയിച്ചില്ലെങ്കില്‍ ഈ രാജ്യം അവസാനിച്ചു’ മുന്‍ പ്രസിഡന്റ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.