സ്വന്തം ലേഖകന്‍: ഇന്ത്യയെ തീരുവകളുടെ രാജാവെന്ന് വിളിച്ച് ട്രംപ്; ഇന്ത്യ അമേരിക്കയുമായി അടിയന്തര വ്യാപാര ചര്‍ച്ച ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തല്‍. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുമെന്ന ആശങ്കയിലാണ് ഇന്ത്യ അമേരിക്കയുമായി അടിയന്തര വ്യാപാര ചര്‍ച്ച ആഗ്രഹിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് വന്‍ ചുങ്കം ഏര്‍പ്പെടുത്തുന്ന ഇന്ത്യയെ തീരുവകളുടെ രാജാവെന്നും ട്രംപ് വിശേഷിപ്പിച്ചു. വാഷിങ്ടണില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ്.
യു.എസ് ഉല്‍പന്നങ്ങള്‍ക്ക് നൂറു ശതമാനം ഇറക്കുമതി ചുങ്കം ഈടാക്കുന്ന ഇന്ത്യ, അമേരിക്കന്‍ വിപണിയില്‍ നികുതിയൊന്നും ഇല്ലാതെയാണ് അവരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതെന്നും ഇത് അവസാനിപ്പിക്കുമെന്നും ട്രംപ് ഇന്ത്യക്ക് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന്റെ ആശങ്കയിലാണ് വ്യപാര ചര്‍ച്ച ഉടന്‍ തന്നെ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല