സ്വന്തം ലേഖകന്‍: ഇലക്ട്രല്‍ വോട്ടുകളും നേടി അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് ട്രംപ്. ഭൂരിപക്ഷം നേടാന്‍ ആവശ്യമായിരുന്ന 270 ഇലക്ട്രല്‍ വോട്ടുകള്‍കൂടി ലഭിച്ചതോടെയാണ് ട്രംപ് അമേരിക്കയുടെ 45 ആം പ്രസിഡന്റാകുമെന്ന് തീര്‍ച്ചയായത്.
ആറ് ആഴ്ച മുന്‍പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ തോല്‍പ്പിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ് വിജയിച്ചിരുന്നു. ട്രംപിന് 304 ഉം ഹിലരിക്ക് 227 ഉം ഇലക്ട്രല്‍ വോട്ടുകളാണ് ലഭിച്ചത്. ഏഴ് ഇലക്ട്രല്‍ കോളേജ് അംഗങ്ങള്‍ കൂറുമാറി വോട്ട് രേഖപ്പെടുത്തി. വൈറ്റ് ഹൗസില്‍ തന്നെയായിരുന്നു ഇലക്ട്രല്‍ കോളജ് കണ്‍വെന്‍ഷന്‍.
വിജയം ഉറപ്പിക്കാന്‍ തന്നെ പിന്തുണച്ചവര്‍ക്ക് ഡോണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. നേരത്തെ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയം അംഗീകരിക്കാതെ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 538 ഇലക്ട്രല്‍ സീറ്റുകളില്‍ 306 സീറ്റുകള്‍ നേടിയാണ് ട്രംപ് വിജയിച്ചത്.
ജനുവരി 20 വരെയാണ് നിലവിലെ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ കാലാവധിയെങ്കിലും ട്രംപ് അധികം വൈകാതെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല