1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2018

സ്വന്തം ലേഖകന്‍: അനധികൃത അഭയാര്‍ഥികളുടെ കുട്ടികളെ വേര്‍പിരിക്കല്‍; വാര്‍ത്ത വായിക്കുന്നതിടെ കണ്ണീരുമായി അവതാരക. എം.എസ്.എന്‍.ബി.സി അവതാരക റേച്ചല്‍ മഡോവാണ് അനധികൃതമായി മെക്‌സിക്കന്‍ അതിര്‍ത്തി കടന്നെത്തുന്ന കുടിയേറ്റക്കാരെ അമേരിക്കയുടെ കുടിയേറ്റ നയത്തിന്റെ ഭാഗമായി ജയിലടയ്ക്കുന്ന വാര്‍ത്തകള്‍ വായിക്കുന്നതിടെ വികാരാധീനയായത്.

അനധികൃതമായി അമേരിക്കയിലേക്ക് എത്തുന്നവരെ ജയിലിലടയ്ക്കുമ്പോള്‍ മാതാപിതാക്കളില്‍ നിന്നും വേര്‍പെട്ട കുട്ടികളെ താമസിപ്പിക്കുന്ന ഇടത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴായിരുന്നു റേച്ചലിന്റെ നിയന്ത്രണം വിട്ടത്. അവിടുത്തെ ദൃശ്യങ്ങള്‍ കണ്ട റേച്ചല്‍ ഇത് അവിശ്വസനീയമാണ് എന്ന് പറഞ്ഞ ശേഷം വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ വിതുമ്പുകയും തുടര്‍ന്ന് വാര്‍ത്ത വായിക്കാനാവാതെ ജോലി മറ്റൊരാളെ ഏല്‍പിക്കുകയുമായിരുന്നു

പിന്നീട് വാര്‍ത്ത പൂര്‍ത്തിയാക്കാന്‍ സാധിക്കതെ വന്നതില്‍ റേച്ചല്‍ ട്വിറ്റര്‍ വഴി ക്ഷമ ചോദിച്ചു എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് റേച്ചലിന് ലഭിക്കുന്നത്. അനധികൃതമായ കുടിയേറ്റം തടയുന്നതിന്റെ ഭാഗമായാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ നയം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ ജയിലിലായ രണ്ടായിരത്തോളം കുട്ടികളാണ് ഒറ്റപ്പെട്ടത് ഇവരെ പ്രത്യേകമായ താമസസ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.