സ്വന്തം ലേഖകന്‍: ട്രംപിന്റെ സീറോ ടോളറന്‍സ് കുടിയേറ്റ നയത്തിനെതിരാ ആഗോള പ്രതിഷേധം ഫലം കാണുന്നു; വേര്‍പിരിച്ച കുട്ടികള്‍ മാതാപിതാക്കളുടെ അരികിലേക്ക്. വേര്‍പിരിക്കന്‍ നയത്തിന്റെ ഭാഗമായി മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ചു തടവില്‍ പാര്‍പ്പിച്ചിരുന്ന കുട്ടികളെ രക്ഷിതാക്കള്‍ക്കു തിരികെ നല്‍കിത്തുടങ്ങി. 522 കുട്ടികളെ ഇതുവരെ രക്ഷിതാക്കളുടെ അടുത്തെത്തിച്ചു. 16 കുട്ടികളെക്കൂടി 24 മണിക്കൂറിനകം കൈമാറുമെന്നു അമേരിക്കന്‍ അതിര്‍ത്തിസുരക്ഷാ വകുപ്പ് അറിയിച്ചു.
ജൂണ്‍ 20 വരെയുള്ള കണക്കുപ്രകാരം 2053 കുട്ടികളാണു വിവിധ കേന്ദ്രങ്ങളിലുള്ളത്. ടെക്‌സസിലെ പോര്‍ട്ട് ഇസബെല്‍ സര്‍വീസ് പ്രോസസിങ് സെന്റര്‍ വഴിയാണ് കുട്ടികളെ മാതാപിതാക്കള്‍ക്കരികെ എത്തിക്കുന്നത്. കുട്ടികള്‍ ഏതു കേന്ദ്രത്തിലാണുള്ളതെന്ന് അഭയാര്‍ഥികള്‍ക്കു കണ്ടെത്തുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, കൃത്യമായ രേഖകള്‍ കൈവശമില്ലാത്ത മാതാപിതാക്കളുടെ കാര്യത്തില്‍ തീരുമാനം വൈകും. കൂടുതല്‍ കുഞ്ഞുങ്ങളും ഗ്വാട്ടിമാല, ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്.
അഭയാര്‍ഥികളെയും കുഞ്ഞുങ്ങളെയും വെവ്വേറെ തടവിലാക്കുന്നത് അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചതിനു പിന്നാലെയാണു നടപടി. ശിശുകേന്ദ്രങ്ങളില്‍നിന്ന് ഓഡിയോ ക്ലിപ്പുകളും ചിത്രങ്ങളും പുറത്തു വന്നതോടെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ഉയര്‍ന്നിരുന്നു. ട്രംപിന്റെ ഭാര്യ മെലനിയയും മകള്‍ ഇവാന്‍കയും അടക്കം ഒട്ടേറെപ്പേര്‍ ഇതിനെതിരെ രംഗത്തു വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല