സ്വന്തം ലേഖകന്‍: തീരുവ യുദ്ധം; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയെ സാമ്പത്തികമായി ചോര്‍ത്തുകയാണെന്ന് ട്രംപ്. വികസിത രാജ്യങ്ങള്‍ മാത്രമല്ല, ഇന്ത്യയും ചില യു.എസ് ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുന്നതായി ട്രംപ് ആരോപിച്ചു. കഴിഞ്ഞ ദിവസം കാനഡയിലെ ക്യുബെക് സിറ്റിയില്‍ ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
‘എല്ലാവരും അപഹരിക്കുന്ന പണസഞ്ചിപോലെയാണ് ഞങ്ങള്‍,’ ട്രംപ് തുറന്നടിച്ചു. ചില യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം തീരുവ ഈടാക്കുമ്പോള്‍ തിരിച്ച് അവിടെ നിന്ന് എത്തുന്ന ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ചില്ലിക്കാശ് ചുമത്തുന്നില്ല എന്നാണ് ട്രംപ് പറഞ്ഞത്.
ഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്ന കാര്യം ട്രംപ് പല തവണ ആവര്‍ത്തിച്ചിരുന്നു. ഈ നില തുടര്‍ന്നാല്‍ ഇന്ത്യയില്‍നിന്ന് അമേരിക്കയിലെത്തുന്ന ആയിരക്കണക്കിന് ബൈക്കുകള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കും. പ്രശ്‌നം എല്ലാ രാജ്യങ്ങളുമായി ചര്‍ച്ചചെയ്യുന്നുണ്ട്. അത് അവസാനിപ്പിക്കേണ്ടതുണ്ട്.
അല്ലെങ്കില്‍ അത്തരം രാജ്യങ്ങളുമായുള്ള വ്യാപാരം അമേരിക്ക നിര്‍ത്തുമെന്നും സിംഗപ്പൂരിലേക്ക് തിരിക്കും മുമ്പ് ട്രംപ് പറഞ്ഞു. ഇന്ത്യയു.എസ് വ്യാപാരം മികച്ച രീതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. തീരുവകളില്ലാത്ത ജി7 ആണ് വേണ്ടതെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. വ്യാപാരത്തിന് ഒരു തടസ്സവും പാടില്ല. സബ്‌സിഡികള്‍ എടുത്തുകളയണമെന്നും ട്രംപ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല