സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അമേരിക്കന്‍ സന്ദര്‍ശനം; ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഏപ്രില്‍ ഏഴ് വരെ തുടരുന്ന മൂന്ന് ആഴ്ച നീണ്ട് നില്‍ക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്ന് സൗദി കാബിനറ്റ് വിലയിരുത്തി.
ചൊവ്വാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച ഏറെ ഗുണകരമായിരുന്നുവെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ വിലയിരുത്തി. സമീപ ഭാവിയില്‍ ഇരു രാജ്യങ്ങള്‍ക്കും ഏറെ കാര്യങ്ങള്‍ പരസ്പര സഹകരണത്തോടെ ചെയ്യാന്‍ സാധിക്കുമെന്ന് സൗദി കിരീടാവകാശി പ്രതീക്ഷ പ്രകടിപ്പിച്ചു. സൗദിഅമേരിക്ക ബന്ധം ഏറെ ആഴത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ അടുത്ത സുഹൃത്താണ് സൗദിയെന്നായിരുന്നു ട്രംപിന്റെ വിശേഷണം. അമേരിക്കന്‍ ആയുധങ്ങള്‍ വലിയതോതില്‍ വാങ്ങുന്ന രാജ്യമാണ് സൗദിയെന്നും ട്രംപ് പറഞ്ഞു. കൂടാതെ, തീവ്രവാദത്തിനെതിരേ ശക്തമായ നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത് എന്നും സൗദിയും അതേ നിലപാട് പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബരാക് ഒബാമയുടെ ഭരണകാലത്ത് അമേരിക്ക ഇറാനുമായി ഒപ്പുവച്ച ആണവ കരാ ര്‍ സൗദിഅമേരിക്ക ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു. എന്നാല്‍ കുറച്ച് കാലം കൊണ്ട് താനും മുഹമ്മദ്ബിന്‍ സല്‍മാനും മികച്ച സുഹൃത്തുക്കളായെന്നും ട്രംപ് പറഞ്ഞു.
ഇറാനുമായി ഒപ്പുവച്ച ആണവകരാര്‍ പിന്‍വലിച്ചേക്കുമെന്ന സൂചനയും ട്രംപ് നല്‍കി. അമേരിക്കന്‍ പദ്ധതികളില്‍ സൗദി വന്‍ തോതില്‍ നിക്ഷേപം നടത്തുന്ന കാര്യവും സന്ദര്‍ശനവേളയില്‍ ചര്‍ച്ചയാകും. നിരവധി കരാറുകളും ഒപ്പുവയ്ക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എക്കാലത്തേയും മികച്ച നിലയിലാണെന്ന് കിരീടാവകാശിയെ അനുഗമിക്കുന്ന വിദേശകാര്യമന്ത്രി വിലയിരുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല