1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2017

സ്വന്തം ലേഖകന്‍: യു.എസ് പ്രസിഡന്റ് ട്രംപിന് വെടിയേറ്റുവെന്ന് ബിബിസിയുടെ വ്യാജ വാര്‍ത്ത, ഒടുവില്‍ തെറ്റുതിരുത്തലും ക്ഷമാപണവും. അമേരിക്കയുടെ 45 മത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഡൊണള്‍ഡ് ട്രംപിന് വെടിയേറ്റുവെന്ന് ട്വീറ്റ് ചെയ്ത ബി.ബി.സി പുലിവാല് പിടിച്ചു. ബി.ബി.സി നോര്‍ത്താംപ്ടന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വ്യാജ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.

അധികാരമേറ്റതിന് പിന്നാലെ ട്രംപിന് വെടിയേറ്റുവെന്നും കൈയ്ക്ക് പരുക്കേറ്റുവെന്നുമായിരുന്നു ബി.ബി.സിയുടെ ട്വീറ്റ്. വ്യാജ വാര്‍ത്ത പ്രത്യക്ഷപ്പെട്ട ഉടന്‍ ബി.ബി.സി ട്വീറ്റ് ഡിലീറ്റ് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തുവെന്നാണ് ബി.ബി.സിയുടെ വിശദീകരണം.

ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും വാര്‍ത്ത ഉടന്‍ നീക്കം ചെയ്തുവെന്നും ബി.ബി.സി വക്താവ് പ്രതികരിച്ചു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എങ്ങനെയാണെന്ന് അന്വേഷിക്കുമെന്നും ബി.ബി.സി വക്താവ് അറിയിച്ചു. ബ്രേക്കിംഗ് ന്യൂസായി പുറത്തു വന്ന വാര്‍ത്ത നിമിഷ നേരം കൊണ്ട് തരംഗമായി മാറിയിരുന്നു.

പുതിയ പ്രസിഡന്റിന് വെടിയേറ്റുവെന്ന വ്യാജ വാര്‍ത്ത ബിബിസി പോലെയൊരു മാധ്യമത്തിലൂടെ പുറത്തു വന്നത് കുറച്ചു നേരത്തേയ്‌ക്കെങ്കിലും അമേരിക്കക്കാരെ ആശങ്കയിലാഴ്ത്തി.

വിശദീകരണവുമായുള്ള ബിബിസി നോര്‍താംപ്റ്റണിന്റെ ട്വീറ്റ്:

Apologies to anyone who saw an unusual Tweet from our account this morning. We do appear to have been hacked and we are looking into how. MR

— BBC Northampton (@BBCNorthampton) January 21, 2017

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.