സ്വന്തം ലേഖകന്‍: കിം ജോങ് ഉന്നുമായി നടത്തുന്ന ചര്‍ച്ച പ്രതീക്ഷിച്ച രീതിയിലല്ലെങ്കില്‍ ഇറങ്ങി പോകുമെന്ന് ട്രംപ്. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി നടത്തുന്ന ചര്‍ച്ച വിജയമല്ലെന്നു തോന്നിയാല്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോകുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു ട്രംപ് പ്രഖ്യാപിച്ചത്.
കിമ്മുമായുള്ള ചര്‍ച്ചയില്‍ തന്റേതു തുറന്ന സമീപനമായിരിക്കും. ഉത്തരകൊറിയയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളില്‍ അമേരിക്കയ്ക്ക് ഇത്രയേറെ മേല്‍ക്കൈ ലഭിച്ച അവസരം മുന്‍പുണ്ടായിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഫ്‌ളോറിഡയിലെ മാരാ ലാഗോ റിസോര്‍ട്ടില്‍വച്ചായിരുന്നു ആബെ ട്രംപ് കൂടിക്കാഴ്ച.
കിമ്മുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച മേയ് അവസാനമോ ജൂണിലോ ഉത്തര കൊറിയയില്‍ നടക്കുമെന്നാണു കരുതുന്നത്. എന്നാല്‍, തീയതിയുടെയോ വേദിയുടെയോ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അഞ്ചോളം സ്ഥലങ്ങള്‍ ഇതിനായി പരിഗണിക്കുന്നുണ്ടെന്നും ട്രംപ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
കിമ്മും ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി സിഐഎ മേധാവി മൈക് പോംപിയോ കഴിഞ്ഞമാസം അവസാനം ഉത്തര കൊറിയയില്‍ എത്തിയിരുന്നുവെന്ന കാര്യം നേരത്തെ ട്രംപും സ്ഥിരീകരിച്ചിരുന്നു. കിമ്മുമായി ഊഷ്മള ബന്ധം സ്ഥാപിക്കാനാണ് മൈകിന്റെ സന്ദര്‍ശനമെന്ന് ട്രംപ് പറഞ്ഞു. ഉന്നുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥനാണ് പോംപിയോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല