സ്വന്തം ലേഖകന്‍: ട്രംപ്, കിം ഉച്ചകോടിയുടെ നാളും സമയവും കുറിച്ചു; ലോകത്തിന്റെ കണ്ണുകള്‍ ഇനി സിംഗപ്പൂരിലേക്ക്. ലോകം കാത്തിരിക്കുന്ന ഡോണള്‍ഡ് ട്രംപ്, കിം ജോങ് ഉന്‍ കൂടിക്കാഴ്ച അടുത്ത ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്ക് സിംഗപ്പൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ സെന്റോസ ഐലന്റില്‍ നടക്കും. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സാണ് ഔദ്യോകികമായി ഉച്ചകോടിയുടെ സമയം പ്രഖ്യാപിച്ചത്.
യുഎസ് സംഘം സിംഗപ്പൂരില്‍ ഉച്ചകോടിയ്ക്കായുള്ള തയാറെടുപ്പുകള്‍ നടത്തിവരികയാണ്. മറ്റൊരു സംഘം ഇരുകൊറിയകള്‍ക്കുമിടയിലുള്ള സൈന്യരഹിത പ്രദേശമായ പന്‍മുന്‍ജോങ്ങില്‍ ഉത്തര കൊറിയന്‍ അധികൃതരുമായും ചര്‍ച്ച നടത്തുന്നു. സിംഗപ്പൂരിലെ പ്രശസ്ത വിനോദസഞ്ചാര ദ്വീപ് സെന്റോസയെ പ്രത്യേക മേഖലയായി പ്രഖ്യാപിച്ചു.
സെന്റോസയുടെ മധ്യഭാഗത്തുള്ള കാപെല്ല ഹോട്ടലിലായിരിക്കും കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രാലയം, യുഎസ് എംബസി, വന്‍കിട ഹോട്ടലുകള്‍ എന്നിവ സ്ഥിതിചെയ്യുന്ന സിംഗപ്പൂര്‍ നഗരത്തിന്റെ മധ്യഭാഗത്തായുള്ള ഹോട്ടലിന്റെ സ്ഥാനമാണ് കൂടിക്കാഴ്ചയ്ക്കായി തെരഞ്ഞെടുക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല