സ്വന്തം ലേഖകന്‍: ട്രംപ്, കിം ഉച്ചകോടിയ്ക്ക് പുതുജീവന്‍; അമേരിക്കന്‍ സംഘം ഉത്തര കൊറിയ സന്ദര്‍ശിച്ചതിനു പിന്നാലെ ഉത്തര കൊറിയന്‍ പ്രതിനിധി യുഎസിലേക്ക്. യുഎസുമായുള്ള ഉച്ചകോടിക്കു മുന്നോടിയായി ഉത്തര കൊറിയന്‍ ചാരസംഘടനയുടെ മുന്‍തലവന്‍ കിം യോങ് ചോള്‍ യുഎസ് സന്ദര്‍ശിക്കും. ബെയ്ജിങ്ങിലെത്തിയ ചോള്‍ ചൈനീസ് ഉന്നതരുമായി ചര്‍ച്ച നടത്തിയതിനു ശേഷം ന്യൂയോര്‍ക്കിലേക്കു തിരിക്കും.
ഉച്ചകോടിക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി പ്രാരംഭ ചര്‍ച്ചകള്‍ക്കായി യുഎസ് സംഘം ഉത്തര കൊറിയയില്‍ എത്തിയിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം ട്രംപ് അറിയിച്ചിരുന്നു. സംഘത്തിലുള്ളത് ആരൊക്കെയാണെന്നു യുഎസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ദക്ഷിണ കൊറിയയിലെ മുന്‍ അംബാസഡര്‍ സുങ് കിം ഉത്തര കൊറിയയില്‍ എത്തിയിട്ടുള്ളതായി വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര കൊറിയയുടെ ആണവ പദ്ധതി സംബന്ധിച്ചു നടത്തിയ ആറുരാഷ്ട്ര ചര്‍ച്ചകളില്‍ യുഎസിനെ പ്രതിനിധീകരിച്ചിട്ടുള്ളതു സുങ് കിം ആണ്. ജൂണ്‍ 12നു സിംഗപ്പൂരിലാണു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയയുടെ തലവന്‍ കിം ജോങ് ഉന്നും കാണുമെന്നു കരുതിയിരുന്നത്. അതു നടപ്പില്ലെന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നു. മാറിയ സാഹചര്യത്തില്‍ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രാരംഭ ചര്‍ച്ചകള്‍ക്കായി യുഎസ് ഉദ്യോഗസ്ഥ സംഘം സിംഗപ്പൂരിലെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല