സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നുമായുള്ള ഉച്ചകോടി നീട്ടിവച്ചേക്കുമെന്ന് സൂചന നല്‍കി ട്രംപ്. ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി ജൂണ്‍ 12നു സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടിക്കുള്ള ഒരുക്കവുമായി വൈറ്റ്ഹൗസ് മുന്നോട്ടു പോകുകയാണെങ്കിലും ഉച്ചകോടി നീട്ടിവയ്ക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നു പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.
ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായി വൈറ്റ്ഹൗസില്‍ ചര്‍ച്ച തുടങ്ങുന്നതിനു മുന്പ് റിപ്പോര്‍ട്ടര്‍മാരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. ജൂണ്‍ 12നു നടന്നില്ലെങ്കില്‍ അല്പം താമസിച്ചാണെങ്കിലും ഉച്ചകോടി നടത്താമെന്നാണു പ്രതീക്ഷയെന്നു ട്രംപ് പറഞ്ഞെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ആണവ നിര്‍വ്യാപനത്തിന് ഉത്തരകൊറിയ സമ്മതിച്ചാലേ ഉച്ചകോടി സാധ്യമാവുകയുള്ളുവെന്ന മുന്‍നിലപാട് ട്രംപ് ആവര്‍ത്തിച്ചു. ഇതിനിടെ ആണവ പരീക്ഷണ നിലയം നശിപ്പിക്കാനുള്ള ഒരുക്കം ഉത്തര കൊറിയ തുടങ്ങിയിട്ടുണ്ട്. ഇതിനു സാക്ഷിയാകാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ ഉത്തര കൊറിയയില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല