സ്വന്തം ലേഖകന്‍: ട്രംപ്, കിം കൂടിക്കാഴ്ചക്കായി എന്തുകൊണ്ട് സിംഗപ്പൂര്‍? ലോകത്തിന്റെ ശ്രദ്ധ സിംഗപ്പൂരിലേക്ക്. ഉത്തര കൊറിയയ്ക്കു താരതമ്യേന അടുത്തുള്ള രാജ്യം. യുഎസുമായും ഉത്തര കൊറിയയുമായും നല്ല നയതന്ത്രബന്ധം, നിഷ്പക്ഷ നിലപാട്, മികച്ച സുരക്ഷ നിലവാരം എന്നീ ഘടകങ്ങളാണു ലോകം കാത്തിരിക്കുന്ന കൂടിക്കാഴ്ചയ്ക്കു സിംഗപ്പൂര്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം ട്വിറ്റര്‍ സന്ദേശത്തിലൂടെയാണു യുഎസ്–ഉത്തര കൊറിയ ഉച്ചകോടി ജൂണ്‍ 12നു സിംഗപ്പൂരില്‍ നടക്കുമെന്നു ട്രംപ് അറിയിച്ചത്. ഉത്തര കൊറിയ–സിംഗപ്പൂര്‍ ദൂരം 4800 കിലോമീറ്റര്‍. കിമ്മിന്റെ സ്വകാര്യ വിമാനത്തിന് ഒറ്റയാത്രയില്‍ ഇവിടെ എത്തിച്ചേരാം. സിംഗപ്പൂര്‍ സുരക്ഷാസേനയുടെ പരിചയസമ്പത്തു പ്രധാനഘടകമായി ഇരുരാജ്യങ്ങളും കാണുന്നു. 1965 മുതല്‍ ഏകകക്ഷി ഭരണം നിലനില്‍ക്കുന്ന സിംഗപ്പൂരിലേതു ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ സുരക്ഷാസംവിധാനമാണ്.
സിംഗപ്പൂരുമായി 1975 മുതല്‍ ഉത്തര കൊറിയയ്ക്കു നയതന്ത്ര–വ്യാപാര ബന്ധമുണ്ട്. ഏഷ്യയില്‍ അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നും സിംഗപ്പൂരാണ്. ഗൂഗിള്‍, ഫെയ്‌സ് ബുക് തുടങ്ങിയ വന്‍കിട യുഎസ് കമ്പനികളുടെ ഏഷ്യാ മേഖലാ ആസ്ഥാനങ്ങളും ഇവിടെയാണ്. ഏഷ്യ പസിഫിക് മേഖലയില്‍ യുഎസിന്റെ സൈനികസാന്നിധ്യത്തിനു പിന്തുണയും സിംഗപ്പൂര്‍ നല്‍കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല