സ്വന്തം ലേഖകന്‍: ലോകം ട്രംപ്, കിം ഉച്ചകോടിയുടെ ചൂടില്‍; ജപ്പാന്‍ പ്രധാനമന്ത്രി തിരക്കിട്ട് അമേരിക്കയിലേക്ക്. സിംഗപ്പൂരില്‍ അടുത്ത ആഴ്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ചര്‍ച്ച നടത്താനിരിക്കെ, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെ വാഷിങ്ടണിലെത്തി.
ഉച്ചകോടി സംബന്ധിച്ച് ഉത്തര കൊറിയയുടെ പ്രധാന ശത്രുരാജ്യമായ ജപ്പാന്റെ ആശങ്കകള്‍ ട്രംപിനെ അറിയിക്കാനാണ് സന്ദര്‍ശനമെന്നാണ് ജപ്പാന്‍ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. വ്യാഴാഴ്ച പകല്‍ രണ്ടു മണിക്കൂര്‍ ആബെ ട്രംപുമായി ചര്‍ച്ച നടത്തും. നേരത്തെ ഉത്തര കൊറിയയെ വിശ്വസിക്കാനാവില്ലെന്നും മുമ്പും കരാറുകളില്‍ എത്തിയശേഷം പിന്മാറിയ ചരിത്രം അവര്‍ക്കുണ്ടെന്നും ജപ്പാന്‍ വിദേശകാര്യ മന്ത്രി തുറന്നടിച്ചിരുന്നു.
ഉത്തര കൊറിയക്ക് ലോക രാജ്യങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യത ജപ്പാന്‍ ഇഷ്ടപ്പെടുന്നില്ല എന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആബെയുടെ തിരക്കുപിടിച്ച അമേരിക്കന്‍ സന്ദര്‍ശനത്തെ ഉത്തര കൊറിയയും ആകാംഷയോടെയാണ് കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് ട്രംപ്, കിം കൂടിക്കാഴ്ചയുടെ സ്ഥലവും തിയതിയും കുറിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല