സ്വന്തം ലേഖകന്‍: അമേരിക്കയുടെ മുഖ്യശത്രു മാധ്യമങ്ങള്‍, അമേരിക്കന്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്. അമേരിക്കയിലെ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ തുടക്കം മുതല്‍ വ്യക്തമായ ട്രംപ് വിരുദ്ധ നിലപാടാണ് കൈക്കൊണ്ടിരുന്നത്. ഇതിനെതിരായാണ് മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകാണ്ട് ട്രംപ് രംഗത്തെത്തിയത്. ന്യൂയോര്‍ക്ക് ടൈംസ്, എന്‍.ബി.സി ന്യൂസ്, എ.ബി.സി, സി.ബി.സി, സി.എന്‍.എന്‍ എന്നീ മാധ്യമങ്ങള്‍ തന്റെ ശത്രുക്കളല്ല എന്നാല്‍ അവര്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളാണെന്ന് ട്രംപ് ട്വിറ്ററില്‍ തുറന്നടിച്ചു.
ട്രംപിന്റെ നിലപാടുകളെ തുടരെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ആദ്യമായാണ് രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തുന്നത്. മാധ്യമങ്ങളെ നേരിട്ട് വിമര്‍ശിക്കുന്നതിന് പകരം അമേരിക്കന്‍ ജനതയുടെ പേരില്‍ വിമര്‍ശിച്ചത് ട്രംപിന്റെ തന്ത്രമാണെന്നും വിലയിരുത്തലുണ്ട്. തനിക്ക് ഇഷ്ടമുള്ളവരെ മാത്രം പിന്തുണയ്ക്കുന്ന നയമാണ് ട്രംപിനുള്ളതെന്നായിരുന്നു മാധ്യമങ്ങളുടെ ഏറ്റവും പുതിയ വിമര്‍ശനം.
അഞ്ച് മാധ്യമ സ്ഥാപനങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള ട്രംപിന്റെ വിമര്‍ശനം നിരീക്ഷകരെ ഞെട്ടിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിനെ ചോദ്യം ചെയ്ത മാധ്യമങ്ങള്‍ രാഷ്ട്രത്തിന്റെ നാലാം തൂണല്ലെന്നും ശത്രുവാണെന്നും ട്രംപിന്റെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് റാലി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.
പ്രസിഡന്റായ ശേഷമുള്ള ആദ്യ രാഷ്ട്രീയ സമ്മേളനം നടന്ന് 24 മണിക്കൂറിനകമാണ് ട്രംപ് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയത്. പ്രസിഡന്റായ ശേഷം മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതിലു കെട്ടുന്നതുമായി ബന്ധപ്പെട്ടും കുടിയേറ്റക്കാര്‍ക്കെതിരായി ബില്ല് പാസാക്കിയതിനും എതിരായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും ട്രംപിനെ പ്രകോപിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല