1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2019

സ്വന്തം ലേഖകന്‍: ജപ്പാനില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ഇറാന്‍, സൈനിക സഹകരണം തുടങ്ങിയവ കൂടിക്കാഴ്ചയില്‍ വിഷയങ്ങളായി. ഇന്ത്യയും അമേരിക്കയും തമ്മില്‍ ദീര്‍ഘ വീക്ഷണമുള്ള ബന്ധമാണ് ഉള്ളതെന്ന് മോദി പറഞ്ഞു. ഇറാന്‍ വിഷയത്തില്‍ അമേരിക്ക സമ്മര്‍ദ്ദം ഉണ്ടാക്കില്ലെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.

രണ്ടാം തവണയും അധികാരത്തിലേറിയെ മോദിയെ അഭിനന്ദിച്ചുകൊണ്ടാണ് ചര്‍ച്ചക്ക് ട്രംപ് തുടക്കം കുറിച്ചത്. ഇറാന്‍, 5 ജി, നയതന്ത്ര ബന്ധം, സൈനിക സഹകരണം എന്നിങ്ങനെ നാല് വിഷയങ്ങള്‍ ചര്‍ച്ചയായി. അമേരിക്കയുമായി ദീര്‍ഘവീക്ഷണമുള്ള ബന്ധമാണ് ഇന്ത്യക്കുള്ളതെന്ന് കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി പറഞ്ഞു. ഇറാന്‍ വിഷയത്തില്‍ അമേരിക്ക സമ്മര്‍ദ്ദം ഉണ്ടാക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.

വ്യാപാര മുന്‍ഗണാ പട്ടികയില്‍ നിന്ന് ഇന്ത്യയെ അമേരിക്ക ഒഴിവാക്കിയതും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതിലും വിശദമായ ചര്‍ച്ച നടന്നില്ലെന്നാണ് സൂചന. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും മോദിയും ട്രംപും തമ്മില്‍ ത്രിരാഷ്ട്ര കൂടിക്കാഴ്ചയും നടന്നു. ഇന്തോപസഫിക് ആയിരുന്നു പ്രധാന വിഷയമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.