സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് ചുങ്കം ഏര്‍പ്പെടുത്തി ട്രംപ്; പുതിയ നികുതി യുദ്ധത്തിന് അരങ്ങൊരുങ്ങുന്നു. ഇയു രാജ്യങ്ങള്‍ കൂടാതെ കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുമുള്ള സ്റ്റീല്‍, അലൂമിനിയം ഉല്‍പന്നങ്ങള്‍ക്കാണ് ട്രംപ് ഭരണകൂടം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയത്. ഇതോടെ യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തി തിരിച്ചടിക്കുമെന്ന് ഇയു രാജ്യങ്ങള്‍ പ്രതികരിച്ചു.
പുതിയ സംഭവവികാസങ്ങള്‍ യൂറോപ്പും അമേരിക്കയും തമ്മിലുള്ള വാണിജ്യയുദ്ധത്തിലേക്കാണ് വഴി തുറക്കുന്നതെന്നാണ് സൂചന. ജൂണ്‍ ഒന്നുമുതലാണ് സ്റ്റീലിന് 25%, അലൂമിനിയത്തിന് 10% എന്നിങ്ങനെ ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍ ഉത്പന്നങ്ങളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് മുതല്‍ ബോര്‍ബോണ്‍ വിസ്‌കി വരെ തങ്ങളും ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ വാണിജ്യമന്ത്രിമാര്‍ പ്രസ്താവിച്ചു.
കാനഡയാകട്ടെ നിരവധി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം ബദലായി ഏര്‍പ്പെടുത്തി. അമേരിക്കയില്‍ നിന്നു വരുന്ന ബീഫ്, കോഫി, പ്‌ളൈവുഡ്, മിഠായി തുടങ്ങിയവയ്ക്കും സ്റ്റീലിനും അലൂമിനിയത്തിനുമാണ് ഇറക്കുമതിച്ചുങ്കം.
അമേരിക്കന്‍ പന്നിയിറച്ചി, സോസേജ്, ആപ്പിള്‍, മുന്തിരി, ചീസ്, പോര്‍ക്ക്, സ്റ്റീല്‍ ഷീറ്റ് എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന് മെക്‌സിക്കോയും അറിയിച്ചു.
ലോകവാണിജ്യ സംഘടനയില്‍ (ഡബ്ല്യുടിഒ) അമേരിക്കന്‍ നടപടിക്കെതിരെ കേസ് കൊടുക്കാനൊരുങ്ങുകയാണ് യൂറോപ്പ്. രാജ്യാന്തര വാണിജ്യ നിയമങ്ങളുടെ ലംഘനമാണ് യുഎസ് നടത്തിയതെന്ന് ഇയു വൃത്തങ്ങള്‍ ആരോപിക്കുന്നു. ഏതൊക്കെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ബദല്‍ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ (ഇയു) തീരുമാനമെടുത്തിട്ടില്ലെങ്കിലും പകരത്തിനുപകരം നടപടി ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല