1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2018

സ്വന്തം ലേഖകന്‍: ട്രംപിനെതിരെ യുദ്ധപ്രഖ്യാപനവുമായി പേരില്ലാ ലേഖനം; ആ പേടിത്തൊണ്ടന്റെ പേരു വെളിപ്പെടുത്തണമെന്ന് പത്രത്തോട് ട്രംപ്. ട്രംപ് ഭരണകൂടത്തിനുള്ളില്‍ നിന്നുകൊണ്ട്, അദ്ദേഹത്തിനെതിരെ യുദ്ധം നയിക്കുന്നവരിലൊരാളെന്നു പറഞ്ഞ് ‘ന്യൂയോര്‍ക്ക് ടൈംസ്’ പത്രത്തില്‍ പ്രസിദ്ധീകരിച്ച പേരില്ലാ ലേഖനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

ലേഖകന്‍ ആരാണെന്നു കണ്ടെത്താന്‍ വൈറ്റ്ഹൗസിന്റെ ശ്രമം തുടരുന്നതിനിടെ, ആ പേടിത്തൊണ്ടന്റെ പേരു വെളിപ്പെടുത്തണമെന്നു പത്രത്തോട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ‘അതാരായാലും രാജ്യത്തിനകത്ത് ഇത്തരം നിഗൂഢ രാഷ്ട്രം സൃഷ്ടിക്കുന്നവര്‍ ജനാധിപത്യത്തിനു തന്നെ ഭീഷണിയാണ്,’ മൊന്റാനയിലുള്ള ബില്ലിങ്‌സില്‍ നടന്ന റാലിയില്‍ ട്രംപ് പറഞ്ഞു.

ഇതിനിടെ, ആളുടെ പേര് ഊഹിക്കാനുള്ള മല്‍സരങ്ങളും സമൂഹമാധ്യമങ്ങളില്‍ അരങ്ങുതകര്‍ക്കുകയാണ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, നാഷനല്‍ ഇന്റലിജന്‍സ് മേധാവി ഡാന്‍ കോട്‌സ്, യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹേലി തുടങ്ങിയവര്‍ ലേഖനത്തിനു പിന്നില്‍ തങ്ങളല്ലെന്ന് വ്യക്തമാക്കിയിരുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.