1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2019

സ്വന്തം ലേഖകന്‍: അതിര്‍ത്തി മതിലിന് പണം കണ്ടെത്താന്‍ അടവുമാറ്റി ട്രംപ്; കുട്ടികളായിരിക്കെ മതിയായ രേഖകളില്ലാതെ എത്തിയ കുടിയേറ്റക്കാര്‍ക്ക് നല്‍കി വരുന്ന സംരക്ഷണം തുടരാമെന്ന് വാഗ്ദാനം; വേല കൈയ്യിലിരിക്കട്ടെയെന്ന് സ്പീക്കര്‍ പെലോസി. കുടിയേറ്റക്കാരായ കുട്ടികള്‍ക്ക് നല്‍കി വരുന്ന ഇളവും സംരക്ഷണവും തുടരാമെന്നാണ് ട്രംപിന്റെ പുതിയ നിലപാട്, എന്നാല്‍ മെക്‌സിക്കന്‍ അതിര്‍ത്ഥിയില്‍ മതില്‍ പണിയണമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.

രേഖകളില്ലാത്ത ഏഴ് ലക്ഷത്തോളം വരുന്ന അഭയാര്‍ഥികള്‍ക്ക് താത്കാലികമായി സംരക്ഷണമൊരുക്കാന്‍ തയാറാണെന്നാണ് ട്രംപിന്റെ വാഗ്ദാനം. പക്ഷേ, മതിലു കെട്ടാനുള്ള ഫണ്ടിലേക്ക് 5.7ബില്യണ്‍ ഡോളര്‍ തുക നല്‍കണമെന്നും വൈറ്റ്ഹൗസില്‍ നിന്ന് നടത്തിയ 13 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള അഭിസംബോധനയില്‍ ട്രംപ് വ്യക്തമാക്കി.

അങ്ങനെയെങ്കില്‍ അഭയാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കുള്ള സംരക്ഷണമൊരുക്കാന്‍ തയാറാണെന്നു ട്രംപ് അറിയിച്ചു. അതേസമയം പ്രസിഡന്റ് സംസാരിക്കുന്നതിന് മുന്നേ തന്നെ വാഗ്ദാനങ്ങള്‍ ഒന്നും സ്വീകരിക്കില്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കിയിരുന്നു. വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ തയാറല്ലെന്നും അതേസമയം അഭയാര്‍ഥികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ഇനിയും ശ്രമിക്കുമെന്നും ഡെമോക്രാറ്റിക് നേതാവും സെനറ്ററുമായ ചക് ഷൂമറും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.