1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2018

സ്വന്തം ലേഖകന്‍: അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിലപാടിലുറച്ച് ട്രംപ്. ന്യൂ ഹാംഷെയറിലെ മാഞ്ചസ്റ്ററില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് മയക്കുമരുന്നു കച്ചവടക്കാര്‍ക്കെതിരെ ആഞ്ഞടിച്ചത്. മയക്കുമരുന്നുകളുടെ ഉപയോഗം വളരെക്കൂടുതലുള്ള സംസ്ഥാനമാണ് ന്യൂ ഹാം ഷെയര്‍.

മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമഭേദഗതിക്കുള്ള ശ്രമം നടത്തുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇതിനെതിരെ കടുത്ത രാഷ്ട്രീയ, ജുഡീഷ്യല്‍ എതിര്‍പ്പുകളാണ് നേരിടേണ്ടി വരുന്നത്. മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ വധശിക്ഷ ഉള്‍പ്പെടെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ നമ്മള്‍ സമയം പാഴാക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

മയക്കുമരുന്നിന്റെ അമിതോപയോഗം നിമിത്തം 2016ല്‍ യുഎസില്‍ 64,000 പേര്‍ മരിച്ചുവെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നല്‍കിയ കണക്കുകള്‍ പറയുന്നു. മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.