സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപും പുടിനും ഒത്തുകളിച്ചതിന് തെളിവില്ലെന്ന് വൈറ്റ് ഹൗസ്. കഴിഞ്ഞ വര്‍ഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് റഷ്യയുമായി ബന്ധമുണ്ടാക്കിയെന്നതിന് തെളിവൊന്നും കണ്ടെത്താനായില്ലെന്ന് വൈറ്റ് ഹൗസ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. ട്രംപിന്റെ പ്രചാരണ വിഭാഗം റഷ്യയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എഫ്.ബി.ഐ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഇക്കാര്യം നിഷേധിച്ച് വൈറ്റ് ഹൗസ് പ്രസ്താവനയിറക്കിയത്.
‘ട്രംപും റഷ്യയും തമ്മില്‍ ഇടപാടുകള്‍ ഉണ്ടായിട്ടില്ലെന്ന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഉദ്യോഗസ്ഥര്‍തന്നെ വ്യക്തമാക്കിയതാണ്. ഒബാമ നിയമിച്ച സി.ഐ.എ ഡയറക്ടര്‍, ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ എന്നിവരുടെ നിലപാട് ഇക്കാര്യത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു,’ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ വാര്‍ത്തതാ സമ്മേളനത്തില്‍ വ്യക്തമാക്കി.
എന്നാല്‍, ഒബാമ സര്‍ക്കാറിലെ ചില ജനപ്രതിനിധികള്‍ മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെയും ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെയും വ്യക്തി വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നതായും ഇത് ചട്ടവിരുദ്ധമാണെന്നും വൈറ്റ് ഹൗസ് ആരോപിച്ചു. ഇന്റലിജന്‍സ് മേധാവിയായിരുന്ന മൈക്കല്‍ ഫ്‌ലിന്നിന്റെ വ്യക്തി വിവരങ്ങള്‍ ഇത്തരത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നതായും അത് രാജ്യ സുരക്ഷയെ അപകടപ്പെടുത്തുന്ന നടപടിയായിരുന്നുവെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല