സ്വന്തം ലേഖകന്‍: വിയറ്റ്‌നാമില്‍ ട്രംപ്, പുടിന്‍ കൂടിക്കാഴ്ച, ഉത്തര കൊറിയയുമായുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കാ യുഎസിന് റഷ്യയുടെ സഹായം ആവശ്യമാണെന്ന് പ്രഖ്യാപനം. വിയറ്റ്‌നാമില്‍ നടക്കുന്ന ഏഷ്യ പസഫിക് ഉച്ചകോടിക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി കൂടികാഴ്ച നടത്തിയത്.
റഷ്യയുമായുള്ള ബന്ധം രാജ്യത്തിന് നല്ലതാണെന്ന് തന്റെ ശത്രുക്കളും വിഡ്ഢികളും എന്നാണ് മനസിലാക്കുക. ചിലര്‍ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് റഷ്യയുമായുള്ള ബന്ധത്തിന് തുരങ്കം വെക്കുന്നത്. ഇത് അമേരിക്കക്ക് ഗുണകരമാവില്ല. ഉത്തര കൊറിയ, സിറിയ, ഉക്രൈന്‍, തീവ്രവാദം എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റഷ്യയുടെ സഹായം ആവശ്യമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഡെമോക്രാറ്റുകളാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന ആരോപണം സംബന്ധിച്ച് യുഎസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇരു നേതാക്കളും തമ്മില്‍ കൂടികാഴ്ച നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല