സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ യുഎസ് അംഗീകരിച്ചു, അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, രൂക്ഷമായ എതിര്‍പ്പുമായി അറബ് ലോകം. ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെ വൈറ്റ് ഹൗസില്‍ നടത്തിയ പ്രഖ്യാപനത്തിലാണ് ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലന്മിനെ അംഗീകരിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്.
ഇസ്രയേല്‍ –പലസ്തീന്‍ പ്രശ്‌നത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണു പ്രഖ്യാപനമെന്നു ട്രംപ് പറഞ്ഞു. രണ്ടു പ്രത്യേക രാജ്യങ്ങളാകാനുള്ള താല്‍പര്യം ഇരുരാജ്യങ്ങള്‍ക്കുമുണ്ടെങ്കില്‍ അത് യുഎസ് അംഗീകരിക്കും. അതിര്‍ത്തി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുഎസ് അന്തിമ നിലപാട് എടുക്കില്ല. മൂന്നു മതവിശ്വാസികളുടെയും പുണ്യനഗരമായി ജറുസലം തുടരും.
യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് മധ്യപൂര്‍വേഷ്യ ഉടന്‍ സന്ദര്‍ശിക്കുമെന്നും ട്രംപ് പറഞ്ഞു. മധ്യപൂര്‍വേഷ്യയില്‍ വ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതും ഇസ്രയേല്‍–പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ താളം തെറ്റിക്കുന്നതുമായ യുഎസിന്റെ തീരുമാനത്തിനെതിരെ അറബ് ലോകം ശക്തമായി രംഗത്തെത്തി. യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സിസ് മാര്‍പാപ്പയും യുഎസ് നീക്കത്തെ അപലപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല