1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2016

സ്വന്തം ലേഖകന്‍: ട്രംപ് മുഖം മിനുക്കുന്നു, വെബ്‌സൈറ്റിലെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തു. അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ട്രംപിന്റെ വെബ്‌സൈറ്റിലെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ വിലക്കണമെന്ന പരാമര്‍ശമാണ് നീക്കം ചെയ്തത്. തെരഞ്ഞെടുപ്പിന്റെ അന്നും വെബ്‌സൈറ്റില്‍ ഉണ്ടായിരുന്ന വാചകങ്ങള്‍ ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് അപ്രത്യക്ഷമായത്.

അമേരിക്കയിലേക്കുള്ള മുസ്ലീം കുടിയേറ്റം പൂര്‍ണാമയും തടയണമെന്നായിരുന്നു പ്രചരണ സമയത്ത് ട്രംപിന്റെ നിലപാട്.
ട്രംപിന്റെ മുസ്ലീം വിരുദ്ധ പ്രസ്താവന വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഹിലരിയും ഡെമോക്രാറ്റ് പാര്‍ട്ടിയും മുസ്ലീം വിരുദ്ധത തെരഞ്ഞെടുപ്പില്‍ സജീവ പ്രചരണ വിഷയമാക്കുകയും ചെയ്തു.

പ്രസ്താവന വിവാദമായതോടെ ഭീകര ബന്ധമുള്ളവരുടെ കാര്യമാണ് താന്‍ ഉദ്ദേശിച്ചതെന്നും എല്ലാ മുസ്ലീങ്ങളെയും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയുടെ സുരക്ഷിതത്വമാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ആ പേജും നീക്കം ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.