സ്വന്തം ലേഖകന്‍: യുഎസ്, മെക്സിക്കോ അതിര്‍ത്തിയില്‍ മതില് നിര്‍മിക്കാന്‍ 10 വര്‍ഷത്തേക്ക് 1800 കോടി ഡോളര്‍ ചെലവ്. ഇത്രയും തുക യുഎസ് കോണ്‍ഗ്രസിനോടു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. അനധികൃത കുടിയേറ്റവും ലഹരിമരുന്നു കടത്തും തടയാനായി മെക്സിക്കോ അതിര്‍ത്തിയില്‍ ‘മനോഹരമായ വന്മതില്’ പണിയുമെന്നായിരുന്നു ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനം.
എന്നാല്‍ മതില് എവിടെ, എപ്പോള്‍ നിര്‍മിക്കുമെന്നു ട്രംപ് വ്യക്തമാക്കിയിരുന്നില്ല. പദ്ധതി നടപ്പാക്കാന്‍ 3300 കോടി ഡോളര്‍ ചെലവു വരുമെന്നാണു യുഎസ് കസ്റ്റംസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച രേഖയിലുള്ളത്. മതില്‍നിര്‍മാണം, സാങ്കേതികവിദ്യ, അനുബന്ധ റോഡ് നിര്‍മാണം, പുതിയ കാവല്സേനാ നിയമനം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണിത്.
യുഎസിന്റെ 3218 കിലോമീറ്റര്‍ നീളമുള്ള തെക്കുപടിഞ്ഞാറ് അതിര്‍ത്തിയില്‍ 1552 കിലോമീറ്റര്‍ മതിലോ വേലിയോ നിര്‍മിക്കാനാണു ശുപാര്‍ശ. 2027ല്‍ പൂര്‍ത്തിയാകും. നിലവില്‍ മെക്സിക്കോ അതിര്‍ത്തിയില്‍ 1046 കിലോമീറ്റര്‍ വേലിയാണുള്ളത്. എന്നാല്‍, ഇതു നികുതിപ്പണം പാഴാക്കല്‍ മാത്രമാണെന്നാണു പ്രതിപക്ഷമായ ഡമോക്രാറ്റുകളുടെ വിമര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല