സ്വന്തം ലേഖകൻ: സ്ഥിരതാമസം ന്യൂയോര്‍ക്കില്‍നിന്ന് ഫ്‌ളോറിഡയിലേക്ക് മാറ്റാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താനും കുടുംബവും ഫ്‌ളോറിഡയിലെ പാം ബീച്ചിലേക്ക് സ്ഥിരതാമസം മാറുകയാണെന്ന കാര്യം കാര്യം വ്യാഴാഴ്ചയാണ് ട്രംപ് ട്വിറ്റലൂടെ പ്രഖ്യാപിച്ചത്.
ജന്മനഗരമായ ന്യൂയോര്‍ക്ക് സിറ്റിയിലെയും ന്യൂയോര്‍ക്ക് സംസ്ഥാനത്തെയും രാഷ്ട്രീയനേതാക്കള്‍ തന്നോട് വളരെ മോശമായി പെരുമാറുന്നതിനാലാണ് ഫ്‌ളോറിഡയിലേക്ക് സ്ഥിരതാമസം മാറുന്നതെന്ന് ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കി.
“ന്യൂയോര്‍ക്ക് എനിക്ക് വിലപ്പെട്ടതാണ്, ന്യൂയോര്‍ക്കിലെ ജനങ്ങളും. എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നഗരത്തിനും സംസ്ഥാനത്തിനും ലോക്കല്‍ ടാക്‌സിനും വേണ്ടി ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചിട്ടും ന്യൂയോര്‍ക്ക് സിറ്റിയിലെയും സംസ്ഥാനത്തെയും രാഷ്ട്രീയ നേതാക്കള്‍ വളരെ മോശമായാണ് പെരുമാറുന്നത്. ചിലര്‍ അത്യധകം മോശമായാണ് പെരുമാറുന്നത്,” ട്രംപ് ട്വീറ്റ് ചെയ്തു.
എന്നാൽ പ്രസിഡന്റ് താമസം മാറുന്നതായുള്ള റിപ്പോർട്ടുകളെക്കുറിച്ച് വൈറ്റ് ഹൌസ് ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല. സുരക്ഷാ പ്രശ്നങ്ങൾ കാരണം താമസം മാറ്റം പെട്ടെന്ന് നടക്കില്ലെന്നും സൂചനയുണ്ട്. എന്തായാലും ട്രംപിന്റെ മുഖത്തടിച്ച പോലുള്ള ട്വീറ്റ് അയൽക്കാരുടെ മുഖം കറുപ്പിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല