സ്വന്തം ലേഖകന്‍: മത സ്വാതന്ത്ര്യ നിയമത്തില്‍ ഒപ്പുവച്ച് ട്രംപ്, അമേരിക്ക ഒരിക്കലും മത വിവേചനത്തിന് കൂട്ടു നില്‍ക്കില്ലെന്നും പ്രഖ്യാപനം, അമേരിക്കന്‍ പ്രസിഡന്റിന്റെ ആദ്യ വിദേശയാത്ര സൗദിയിലേക്ക്. എല്ലാ വര്‍ഷവും മെയ് 4 ന് ദേശീയ പ്രാര്‍ഥനാദിനമായി ആചരിക്കണമെന്ന പ്രഖ്യാപനത്തിലും റിലിജിയസ് ഫ്രീഡം എക്‌സിക്യൂട്ടീവ് ഉത്തരവിലും ഒപ്പിട്ടുവെച്ചശേഷം നടത്തിയ പ്രസംഗത്തിലാണ് ട്രംപ് യു.എസ് സഹിഷ്ണുതയുടെ രാഷ്ട്രമാണെന്നും ഒരിക്കലും മതവിവേചനത്തിന് കൂട്ടു നില്‍ക്കില്ലെന്നും അഭിപ്രായപ്പെട്ടത്.
തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ദേവാലയങ്ങളിലും അമ്പലങ്ങളിലും മോസ്‌കുകളിലും അവര്‍ക്കിഷ്ടപ്പെട്ട രാഷ്ട്രീയത്തിനും നേതാക്കള്‍ക്കും അനുകൂലമായി പ്രസംഗം നടത്തുന്നതിന് അനുമതി നിഷേധിച്ച ഒബാമ സര്‍ക്കാരിന്റെ നടപടിക്കെതിരാണ് റിലിജയസ് ഫ്രീഡം ബില്ലില്‍ ട്രംപ് ഒപ്പിട്ടത്. ഇതോടെ ഇത്തരം രാഷ്ട്രീയ പ്രചരണം നടത്തുന്നവര്‍ക്ക് ടാക്‌സ് എക്‌സംപ്ഷന്‍ നിര്‍ത്തല്‍ ചെയ്യുമെന്ന ഭീഷണി ഒഴിവാകുകയും ചെയ്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വര്‍ഷങ്ങളായി നിയമമാക്കാന്‍ ശ്രമിച്ചിരുന്ന ബില്ലാണ് ഇത്.
നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ളതാണ് വിശ്വാസമെന്ന് ചടങ്ങിനിടെ ട്രംപ് അഭിപ്രായപ്പെട്ടു. റിലിജിയസ് ഫ്രീഡം ഉത്തരവ് ഒപ്പുവെച്ചത് ജാതിമത ഭേദമെന്യേ സ്വാഗതം ചെയ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യു.എസില്‍ മുസ്‌ലിംകളെ കയറ്റില്ലെന്ന ട്രംപിന്റെ വാഗ്ദാനവും മതവിവേചനത്തിന് കൂട്ടുനില്‍ക്കില്ലെന്ന അദ്ദേഹത്തിന്റെ പുതിയ വാദവും പരസ്പര വിരുദ്ധമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ വിദേശ യാത്ര സൗദി അറേബ്യ, വത്തിക്കാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്കാണെന്ന് ഉറപ്പായി. ഈ മാസം ബ്രസ്സെല്‍സിലും സിസിലിയിലും നടക്കാനിരിക്കുന്ന നാറ്റോ, ജി 7 സമ്മിറ്റുകളില്‍ സന്ദര്‍ശനം നടത്തുമെന്ന് നേരത്തെ ട്രംപ് അറിയിച്ചിരുന്നു. പിന്നീടാണ് മൂന്ന് രാജ്യങ്ങളെകൂടി ഇതില്‍ ഉള്‍പ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല