സ്വന്തം ലേഖകന്‍: ‘മതിലിന് പണം വേണ്ട; ബില്ലുകള്‍ ഒന്ന് പാസാക്കി തന്നാല്‍ മതി!’ ഒടുവില്‍ സെനറ്റിനു മുന്നില്‍ ട്രംപ് മുട്ടുകുത്തി; അമേരിക്കയില്‍ ഒരു മാസം നീണ്ട ട്രഷറി സ്തംഭനത്തിന് താല്‍ക്കാലിക വിരാമം. പ്രതിസന്ധി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ സ്തംഭനത്തിന് മുന്നില്‍ പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപ് വഴങ്ങുകയായിരുന്നു. മെക്‌സിക്കന്‍ മതിലിന് ഉള്ള പണം അനുവദിക്കാതെയാണ് പ്രശ്‌നം അവസാനിച്ചത്.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രഷറി സ്തംഭനമാണ് ഡിസംബര്‍ 22 ന് ആരംഭിച്ചത്. മെക്‌സിക്കന്‍ മതിലിന് അഞ്ച് ബില്യണ്‍ അനുവിദക്കണമെന്നതായിരുന്നു ട്രംപിന്റെ ആവശ്യം. എന്നാല്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ ട്രംപിന്റെ ആവശ്യം നിരാകരിച്ചു.
ഒരുമാസം നീണ്ട സ്തംഭനം രാജ്യത്തെ ഫെഡറല്‍ പ്രവര്‍ത്തനത്തെ തകിടം മറിച്ചിരുന്നു. എട്ട് ലക്ഷം തൊഴിലാളികളെയാണ് ട്രഷറി സ്തംഭനം ബാധിച്ചത്. ട്രഷറി സ്തംഭനം വാള്‍ സ്ട്രീറ്റിനേയും പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ ഒരുമാസത്തിനിടെ പലതവണ അമേരിക്കന്‍ സ്റ്റോക്ക് എക്‌സേഞ്ച് ഇടിയുന്നതിനും ഇത് വഴിയൊരുക്കി.
കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് താല്‍കാലികമായി സ്തംഭനം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ഫെബ്രുവരി 15 വരെയുള്ള പണം അനുവദിച്ചതായി ട്രംപ് അറിയിച്ചു. എന്നാല്‍ മതിലിന്റെ കാര്യത്തില്‍ അനുകൂല തീരുമാനം വന്നില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും ഡോണള്‍ഡ് ട്രംപ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല