സ്വന്തം ലേഖകന്‍: 2019 ലെ ഇന്ത്യന്‍ റിപ്പബ്ലിക് ദിന ചടങ്ങില്‍ ട്രംപ് മുഖ്യാഥിതിയായി പങ്കെടുത്തേക്കും; ഇന്ത്യ ഔദ്യോഗിക ക്ഷണം അയച്ചതായി റിപ്പോര്‍ട്ട്. 2015 റിപ്പബ്‌ളിക് ദിന പരേഡില്‍ അതിഥിയായി അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ ഇന്ത്യയില്‍ എത്തിച്ചതിനു സമാനമായ നീക്കങ്ങളാണ് ഇതിനായി നയതന്ത്രതലത്തില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിലാണ് ട്രംപിന് മോദിയുടെ ഔദ്യോഗിക ക്ഷണമുണ്ടായത്. പ്രധാനമന്ത്രിയുടെ ക്ഷണം യുഎസ് പ്രസിഡന്റ് സ്വീകരിച്ചതായാണു റിപ്പോര്‍ട്ട്. ട്രംപ് ഇന്ത്യയിലെത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നാണ് വിഷയത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി.
2016 റിപ്പബ്‌ളിക് ദിന പരേഡില്‍ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്വ ഒളാന്ദും 2014 പരേഡില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായിരുന്നു മുഖ്യാതിഥികള്‍. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ട്രംപും വൈറ്റ് ഹൗസും നേരത്തെ സൂചന നല്‍കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല