സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു റാലിയില്‍ ട്രംപ് അനുകൂലികളും പ്രതിഷേധക്കാരും ഏറ്റുമുട്ടി.സാന്‍ ഡിയഗോയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് യു.എസ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മുന്‍പന്തിയിലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നൂറുകണകണക്കിന് അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്.
അക്രമികളെ വിരട്ടിയോടിച്ച പോലീസ് 35 പേരെ അറസ്റ്റ് ചെയ്തു. മൂന്നു ദിവസത്തിനിടെ തെരഞ്ഞെടുപ്പ് റാലിയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ അക്രമമാണിത്.
രണ്ടു ഭാഗത്തെയും പ്രതിഷേധക്കാര്‍ പരസ്പരം വെല്ലുവിളിക്കുകയും വെള്ളക്കുപ്പികള്‍ വലിച്ചെറിയുകയും ചെയ്തു. കുരുമുളക് ഉണ്ടകള്‍ കൊണ്ട് വെടിവച്ച് പോലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി.
ട്രംപിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും അദ്ദേഹം സാന്‍ ഡിയാഗോയില്‍ പ്രസംഗിച്ചു തീര്‍ന്നതോടെ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. നിരവധി പേര്‍ കല്ലുകൊണ്ടും പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ടും ആക്രമിച്ചു. ചിലത് പോലീസ് ഓഫീസര്‍മാരുടെ നേര്‍ക്കു പതിച്ചു. സംഭവത്തില്‍ 35 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും വസ്തുക്കള്‍ക്ക് നാശനഷ്ടങ്ങളില്ലെന്നും പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല