സ്വന്തം ലേഖകന്‍: ‘ചൈന അമേരിക്കയെ കൊള്ളയടിക്കുന്നു,’ ചൈനയില്‍നിന്നുള്ള 500 മില്യണ്‍ ഡോളറിന്റെ ഇറക്കുമതിക്കും തീരുവ ചുമത്തുമെന്ന ഭീഷണിയുമായി ട്രംപ്. വേണ്ടിവന്നാല്‍ ചൈനയില്‍ നിന്നുള്ള 500 മില്യണ്‍ ഡോളറിന്റെ ഇറക്കുമതിക്കും തീരുവ ചുമത്തുമെന്ന ഭീഷണിപ്പെടുത്തിയ ട്രംപ് ചൈനീസ് വ്യാപാര നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
2017ല്‍ യുഎസ് ചൈനയില്‍ നിന്ന് 505.5 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണു നടത്തിയിട്ടുള്ളത്. ഇതു സൂചിപ്പിച്ച് 500 വരെ പോകാന്‍ യുഎസ് തയാറാണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. അതായത് മുഴുവന്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും നികുതി ഈടാക്കാനാണ് യുഎസ് നീക്കമെന്ന് സാരം. ഈ മാസം ആദ്യമാണു 3400 കോടി ഡോളറിന്റെ ചൈനീസ് ഇറക്കുമതിക്ക് യുഎസ് 25% തീരുവ ചുമത്തിയത്.
‘ഇതു രാഷ്ട്രീയ നേട്ടത്തിനായി ചെയ്യുന്നതല്ല; രാജ്യത്തിന്റെ നന്മയ്ക്കായി ചെയ്യുന്നതാണ്. ചൈന വളരെക്കാലമായി നമ്മളെ കൊള്ളയടിക്കുന്നു. അവര്‍ ഭയപ്പെടാനല്ല, നന്നാവണമെന്നാണ് ആഗ്രഹം. പ്രസിഡന്റ് ഷിയെ എനിക്കു ശരിക്കും ഇഷ്ടമാണ്. എന്നാല്‍ ഇതു തികച്ചും അന്യായമാണ്,’ ട്രംപ് തുറന്നടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല