സ്വന്തം ലേഖകന്‍: അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഇളവ് നല്‍കിയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും, ചൈനയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് കനത്ത നികുതി ചുമത്തുമെന്ന് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന 25 ശതമാനവും ഇന്ത്യ ചിലതിന് 75 ശതമാനത്തോളവും നികുതി ചുമത്തുന്നു. എന്നാല്‍ അവിടെ നിന്നുള്ളവയ്ക്ക് അമേരിക്ക നികുതി ചുമത്തുന്നില്ല. അവര്‍ എത്രയാണോ നികുതി ചുമത്തുന്നത് അത്രയും തന്നെ അവരുടെ ഉത്പന്നങ്ങള്‍ക്ക് ഇവിടെയും നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
അവര്‍ 50 ശതമാനം ചുമത്തിയാല്‍ അമേരിക്ക അവരുടെ ഉത്പന്നങ്ങള്‍ക്കും 50 ശതമാനം നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ കാറുകള്‍ക്ക് ചൈന ചുമത്തുന്നത് 25 ശതമാനം നികുതിയാണ്. അതേസമയം ചൈനീസ് കാറുകള്‍ക്ക് അമേരിക്ക ചുമത്തുന്നത് വെറും 2.5 ശ തമാനം നികുതിയാണെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ ഇന്ത്യയില്‍ വില്‍ക്കുന്ന ഹാര്‍ലി ഡേവിസണ്‍ ബൈക്കുകള്‍ക്ക് 50 ശതമാനമാണ് നികുതി ഈടാക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ബൈക്കുകള്‍ക്ക് അമേരിക്കയില്‍ നികുതി ചുമത്തുന്നില്ലെന്നും ട്രംപ് പറയുന്നു.
ഇനി പരസ്പര പൂരകമായ നികുതിയായിരിക്കും നടപ്പിലാക്കുക. കാനഡയും മെക്‌സിക്കോയും ഒഴിച്ചുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉരുക്കിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും നികുതി ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ചൈനയുമായുള്ള വ്യാപാരത്തില്‍ പ്രതിവര്‍ഷം 50000 കോടി ഡോളറാണ് അമേരിക്കയ്ക്ക് നഷ്ടപ്പെടുന്നത്. ബൗദ്ധിക സ്വത്തുക്കളുടെ നഷ്ടം കൂടി നോക്കിയാല്‍ ഇത് വലിയ സംഖ്യയാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല