1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2018

സ്വന്തം ലേഖകന്‍: യുഎസില്‍ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങി ട്രംപ് ഭരണകൂടം; ഇനി മികവു തെളിയിച്ചവര്‍ക്ക് മാത്രം വിസ. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ആളുകളെ മാത്രമേ യുഎസിലേക്കു പ്രവേശിപ്പിക്കുവെന്നു ട്രംപ് വ്യക്തമാക്കി. കാനഡയിലും ഓസ്‌ട്രേലിയയിലും മെറിറ്റ് അടിസ്ഥാനമാക്കിയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്.

ഇന്നു യുഎസിലേക്ക് ആളുകളെ കൊണ്ടുവരുന്ന നയത്തിന്റെ വേറിട്ടരീതിയാണിത്. അങ്ങനെ വന്നാല്‍ മികച്ച പശ്ചാത്തലം ഉള്ളവരായിരിക്കും യുഎസിലേക്കു വരിക, വൈറ്റ് ഹൗസില്‍ രണ്ടു രാഷ്ട്രീയകക്ഷികളെ പ്രതിനിധികരിക്കുന്ന ഒരു കൂട്ടം ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

വിഷയത്തില്‍ ട്രംപിന്റെ അഭിപ്രായത്തോട് പലരും യോജിച്ചു. 21 ആം നൂറ്റാണ്ടില്‍ നമുക്കു വിജയിക്കണമെങ്കില്‍ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനം വേണമെന്നു സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞു. 11 മില്യണ്‍ ജനതയ്ക്കായി ഇതിലുമധികം ചെയ്യാന്‍ താന്‍ തയാറാണ്. എല്ലാ 20 വര്‍ഷവും കൂടുമ്പോഴല്ല ഇതു ചെയ്യേണ്ടത്, ഗ്രഹാം കൂട്ടിച്ചേര്‍ത്തു.

പരിഷ്‌കരണം മൂന്നു തൂണുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു വേണമെന്നാണു സെനറ്റര്‍ കെവിന്‍ മക്കാര്‍ത്തിയുടെ നിലപാട്. ചെറുപ്പകാലത്ത് എത്തുന്നവര്‍ക്കായുള്ള നടപടി, അതിര്‍ത്തി സുരക്ഷ, ചങ്ങലകളായുള്ള കുടിയേറ്റം എന്നിവയാണ് അവയെന്ന് അറിയിച്ചപ്പോള്‍ പ്രസിഡന്റ് ഇടയ്ക്കു കയറി ഏതു കുടിയേറ്റ നയമാണെങ്കിലും മെറിറ്റ് കൂടി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.