സ്വന്തം ലേഖകന്‍: കരാറുകളില്‍ നിന്നുള്ള പിന്മാറ്റവും തീരുവ യുദ്ധവും; പുടിനും, ഷീ ജിന്‍പിംഗും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ക്ക് ട്രംപ്. റഷ്യയുമായുള്ള ആണവ കരാറില്‍നിന്നു യുഎസ് പിന്മാറാനുള്ള തീരുമാനത്തില്‍ തര്‍ക്കം നിലനില്‍ക്കെ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യത. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നവംബര്‍ രണ്ടാം വാരം പാരീസില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒന്നാംലോക മഹായുദ്ധത്തിന് അറുതിവരുത്തിയതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിലായിരിക്കും ഇരുവരുടെയും കൂടിക്കാഴ്ച. റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. ശീതയുദ്ധകാലത്തുള്ള ആണവ കരാറില്‍നിന്നുള്ള യുഎസ് പിന്മാറ്റം ലോക സുരക്ഷയ്ക്കുതന്നെ വന്‍ ഭീഷണിയാകുമെന്ന് റഷ്യ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു.
അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും തമ്മില്‍ കൂടിക്കാഴ്ച നടത്തും. അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് എറിസില്‍ വച്ച് നവംബര്‍ 30 മുതല്ഡ ഡിസംബര്‍ ഒന്നു വരെ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയാകും കൂടിക്കാഴ്ചയെന്നാണ് സൂചന. വൈറ്റ്ഹൗസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല