സ്വന്തം ലേഖകന്‍: കുട്ടികളായ ചില കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ തയ്യാര്‍! കുടിയേറ്റ നയത്തില്‍ അയവു വരുത്തുമെന്ന് സൂചന നല്‍കി ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം നയം മാറുന്നത് സംബന്ധിച്ച് സൂചന നല്‍കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ധനബില്‍ പാസാകാത്തതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് ഡെമോക്രാറ്റുകളുമായി ഉണ്ടാക്കിയ ധാരണയുടെ പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ നയം മാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്. നന്നായി അധ്വാനിക്കുന്ന കുടിയേറ്റക്കാര്‍ക്ക് പ്രചോദനമാകുന്നതിനാണ് പൗരത്വം നല്‍കുന്നതെന്നും അവര്‍ പേടിക്കേണ്ടതില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഏഴു ലക്ഷത്തോളം രേഖകളില്ലാത്ത കുട്ടി കുടിയേറ്റക്കാര്‍ യു.എസില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യന്‍ വംശജരായ നിരവധിപേരും ഇതിലുള്‍പ്പെടും. ഇവരെ പുനരധിവസിപ്പിക്കുന്നതിന് ഒബാമ കാലത്ത് പാസായ ‘ഡാകാ’ നിയമത്തില്‍ മാറ്റംവരുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം വലിയ വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല