സ്വന്തം ലേഖകന്‍: റിസോര്‍ട്ട് ഉദ്ഘാടനം ചെയ്യാന്‍ ഡൊണാള്‍ഡ് ട്രംപ് യുകെയിലേക്ക്, സന്ദര്‍ശനം ഈ മാസം 24 ന്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ട്രംപ് സ്‌കോട്‌ലന്‍ഡിലെ അയിര്‍ഷയറിലെ ടേണ്‍ബറി ഗോള്‍ഫ് റിസോര്‍ട്ട് ഉദ്ഘാടനത്തിനായാണു എത്തുന്നത്.
2014 ലാണു ടേണ്‍ബറി ഹോട്ടല്‍ ഉള്‍പ്പെടുന്ന വസ്തു അദ്ദേഹം വാങ്ങിയത്. ഹോട്ടല്‍ നവീകരണത്തിനും മറ്റുമായി 20 കോടി പൗണ്ടിന്റെ നിക്ഷേപവും ട്രംപ് ഇവിടെ നടത്തി. ട്രംപിന്റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ സ്‌കോട്ടിഷ് ഗോള്‍ഫ് റിസോര്‍ട്ടാണിത്.2012 ല്‍ അബര്‍ഡീന്‍ഷയറിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ലിങ്ക്‌സും ട്രംപ് സ്വന്തമാക്കിയിരുന്നു.
മുസ്ലിങ്ങളെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്നു താത്കാലികമായി വിലക്കണമെന്ന ട്രംപിന്റെ പ്രസ്താവന ബ്രിട്ടനില്‍ വന്‍ പ്രതിഷേധത്തിനു കാരണമായിരുന്നു. പ്രധാനമന്ത്രി ഡേവിഡ് കാമറോണും ട്രംപും തമ്മില്‍ ഇക്കാര്യത്തില്‍ വാക്പയറ്റു നടക്കുകയും ചെയ്തു. ട്രംപിനെ ബ്രിട്ടനില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്ന് അഞ്ചു ലക്ഷത്തോളം ബ്രിട്ടീഷുകാര്‍ ഒപ്പിട്ട നിവേദനത്തില്‍ ആവശ്യപ്പെട്ടിണ്ട്.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു വിട്ടുപോകണമോ എന്നതു സംബന്ധിച്ചു ഹിതപരിശോധന നടത്തുന്നതിന്റെ പിറ്റേന്നാണു ട്രംപിന്റെ സന്ദര്‍ശനമെന്ന പ്രത്യേകതയുമുണ്ട്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു വിട്ടുപോയാലും കുഴപ്പമില്ലെന്നും എന്നാല്‍ തീരുമാനം എടുക്കേണ്ടത് ബ്രിട്ടീഷ് ജനതയാണെന്നും ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല