1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2018

സ്വന്തം ലേഖകന്‍: ട്രംപിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ തീപിടുത്തം, ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

58 നില കെട്ടിടത്തിലെ തീ കെടുത്താന്‍ ശ്രമം തുടരുകയാണ്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

പ്രാദേശിക സമയം രാവിലെ ഏഴിനാണ് അഗ്‌നിശമന സേനയ്ക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളും ബിസിനസ് സ്ഥാപനങ്ങളുമാണ് ട്രംപ് ടവറിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.