സ്വന്തം ലേഖകന്‍: താനൊരു മിടുക്കന്‍ മാത്രമല്ല, ജീനിയസ് കൂടിയാണെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. മൈക്കിള്‍ വുള്‍ഫിന്റെ പുസ്തകത്തിലെ ആരോപണങ്ങള്‍ക്കാണ് അദ്ദേഹം ഇങ്ങനെ മറുപടി നല്കിയത്.
അമേരിക്കന്‍ പ്രസിഡന്റുപദവിക്ക് താനേറ്റവും യോഗ്യനാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്പാദ്യം സ്ഥിരബുദ്ധിയും സാമര്‍ഥ്യവുമാണ്. ബിസിനസുകാരന്‍, ടിവി താരം, അമേരിക്കന്‍ പ്രസിഡന്റ് എന്നിങ്ങനെ കൈവച്ച എല്ലായിടത്തും ആദ്യ അവസരത്തില്‍തന്നെ വിജയിച്ചു. എന്റെ സാമര്‍ഥ്യത്തിനും ജീനിയസിനും ഇതുതന്നെ തെളിവ്.
പുസ്തകം എഴുതിയ മൈക്കിള്‍ വുള്‍ഫ് എല്ലാ അര്‍ഥത്തിലും പരാജിതനാണ്. താന്‍ പുറത്താക്കിയപ്പോള്‍ കിടന്നു മോങ്ങിയ സ്റ്റീവ് ബാനനെ(ട്രംപ് പിരിച്ചു വിട്ട മുന്‍ തന്ത്രോപദേഷ്ടാവ്)യാണ് മൈക്കിള്‍ വുള്‍ഫ് ഉപയോഗിച്ചത്. ഒരു പറ്റം ട്വീറ്റുകളിലാണ് ട്രംപിന്റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല