1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2016

സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികളുമായുള്ള ട്രംപ് യൂണിവേഴ്‌സിറ്റിയുടെ തട്ടിപ്പു കേസ് ഒത്തുതീര്‍പ്പായി, 25 മില്യണ്‍ ഡോളര്‍ നല്‍കാമെന്ന ട്രംപിന്റെ വാഗ്ദാനം വിവാദമാകുന്നു. തെരഞ്ഞെടുപ്പ് റാലികളില്‍ ട്രംപ് പറഞ്ഞതിന്റെ നേര്‍വിപരീതമാണ് ഇപ്പോള്‍ നിയുക്ത പ്രസിഡന്റിന്റെ നിലപാടുകളെന്നു ന്യുയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ കുറ്റപ്പെടുത്തി.

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി സര്‍വകലാശാല തങ്ങളെ കബളിപ്പിച്ചു എന്നാണ് വിദ്യാര്‍ഥികളുടെ പരാതി. കേസില്‍ വിചാരണ ഈ മാസം 25ന് തുടങ്ങാനിരിക്കെയാണ് ട്രംപിന്റെ ഇടപെടല്‍. കേസിന്റെ വിചാരണ പലവിധത്തില്‍ നീട്ടിക്കൊണ്ടുപോവാന്‍ ട്രംപ് ശ്രമിച്ചതായി വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പു വേളയില്‍ ട്രംപ് ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്. കേസുകള്‍ പരിഗണിക്കുന്ന ജഡ്ജി മെക്‌സിക്കന്‍ വംശജനാണെന്ന ട്രംപിന്റെ പരാമര്‍ശവും വിവാദമായിരുന്നു. ഒടുവില്‍ വിദ്യാര്‍ഥികള്‍ക്ക് 170 കോടി രൂപ (25 മില്യണ്‍ യു.എസ് ഡോളര്‍) നല്‍കിയാണ് ട്രംപ് ആറു വര്‍ഷം മുമ്പ് തുടങ്ങിയ നിയമനടപടികള്‍ അവസാനിപ്പിച്ചത്.

കോടതിക്കുപുറത്ത് വിഷയം ഒത്തുതീര്‍ക്കാന്‍ കാലിഫോര്‍ണിയ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ട്രംപ് വഴങ്ങിയിരുന്നില്ല.നിയമക്കുരുക്കുകള്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന ഭയമാണ് ഒത്തുതീര്‍പ്പിന് അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.